ബിജെപി ആശിർവാദത്തോടെ കേരള കോൺഗ്രസ് നേതാക്കളുടെ മുൻകൈയിൽ കേരളത്തിൽ പുതിയ പാർട്ടി

കേരളത്തില്‍ കേരള കോൺഗ്രസ് നേതാക്കൾ ഉൾപ്പെടുന്ന പുതിയ ക്രൈസ്തവ പാര്‍ട്ടിക്ക് രൂപമായി. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ നിന്ന് ഒരു വിഭാഗം ജോണി നെല്ലൂരിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി വിടാൻ ധാരണയായി. സംസ്ഥാനത്ത് ചുവടുറപ്പിക്കാനുള്ള ബി ജെ പിയുടെ പലനില ശ്രമങ്ങൾക്ക് തുടർച്ചയായാണ് പുതിയ പാർട്ടി. നേതാക്കൾ മിക്കവരും രാഷ്ട്രീയത്തിൽ പയറ്റി തെളിഞ്ഞവരാണ്. ഒപ്പം പുതിയ അവസരങ്ങൾ തേടുന്നവരും.

കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ബോര്‍ഡ്, കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ പുതിയ പാര്‍ട്ടിയുടെ നേതാക്കള്‍ക്ക് നല്‍കുന്നതു സംബന്ധിച്ചുള്ള വീതം വെപ്പ് വരെ ചർച്ചവരെ പൂർത്തിയായി കഴിഞ്ഞതയാണ് വാർത്ത.

നാഷണലിസ്റ്റ് പ്രോഗ്രസ്സീവ് പാര്‍ട്ടി (എന്‍.പി.പി.) എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്. മുന്‍ എം.എല്‍.എമാരായ ജോണി നെല്ലൂര്‍, എംഎല്‍എമാരായ മാത്യു സ്റ്റീഫന്‍, ജോര്‍ജ് ജെ മാത്യു തുടങ്ങിയവരാകും എന്‍.പി.പിയുടെ തലപ്പത്ത്. കാസ സംഘടന ജനറല്‍ സെക്രട്ടറി ജോയി എബ്രഹാമും ചർച്ചകളുടെ ഭാഗമാണ്.

കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെ വൈസ് ചെയര്‍മാനാണ് നിലവില്‍ ജോണി നെല്ലൂര്‍. ജോണി നെല്ലൂര്‍ ജോസഫ് ഗ്രൂപ്പ് വിടുന്ന പ്രഖ്യാപനം നടത്തിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം പത്തനംതിട്ട യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രാജിവെച്ച വിക്ടര്‍ ടി.തോമസും ജോണി നെല്ലൂരിനൊപ്പം പുതിയ പാര്‍ട്ടിയുടെ ഭാഗമായേക്കും.

വിവിധ ക്രൈസ്തവ സഭകളുടെ പിന്തുണയോടെയാണ് പാര്‍ട്ടി രൂപീകരിക്കാന്‍ ഒരുങ്ങുന്നത്. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാത്തില്‍ നിന്ന് ഒരു വിഭാഗം പുതിയ പാര്‍ട്ടിയിലുണ്ടാകും.

അസംതൃപ്തരായ ചില കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ ഒരു വര്‍ഷത്തിലേറെയായി ഇതു സംബന്ധിച്ച ചർച്ചകൾ. ഡല്‍ഹി, എറണാകുളം, കോട്ടയം എന്നിവിടങ്ങളില്‍ പലതവണ ഒത്തു ചേർന്നു. തിരുവനന്തപുരത്ത് നടന്ന ചര്‍ച്ചയില്‍ കേരളത്തിലെ മുതിര്‍ന്ന ബി.ജെ.പി. നേതാക്കളും ഉൾപ്പെട്ടിരുന്നതായി അന്ന് വാർത്തകളുണ്ടായിരുന്നു.

ജോണി നെല്ലൂർ പാർട്ടി വിട്ടു

ജോണി നെല്ലൂര്‍ കേരള കോണ്‍ഗ്രസ് വിട്ടു. യു.ഡി.എഫ് സെക്രട്ടറി സ്ഥാനവും ഒഴിഞ്ഞു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണു വിശദീകരണം. പാർട്ടിയുടെ ഡെപ്യൂട്ടി ചെയർമാൻ സ്ഥാനവും പ്രാഥമിക അംഗത്വവും രാജി വച്ചു. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും നേതൃത്വം നൽകിയ കാലത്ത് ഉണ്ടായിരുന്ന സമീപനവും അംഗീകാരവും ഇപ്പോൾ ലഭിക്കുന്നുണ്ടോ എന്ന് ആത്മപരിശോധന ഉണ്ടാകുന്നത് നല്ലതാണെന്നു ജോണി നെല്ലൂര്‍ പ്രതികരിച്ചു. 

രാജി പ്രഖ്യാപിച്ചുള്ള കത്തിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങിനെ…

കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഡെപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനവും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വവും രാജിവയ്ക്കുന്നു.അതോടൊപ്പം കഴിഞ്ഞ 30 വര്‍ഷമായി യുഡിഎഫ് ഉനന്താധികാര സമിതി അംഗത്വും , 2018 മുതല്‍ വഹിച്ചുവരുന്ന യുഡിെഫ് സെക്രട്ടറി സ്താനവും രാജിവയ്ക്കുന്നു.തികച്ചും വ്യക്തിപരമായ കാരണങ്ങളാലണ് രാജിവയ്ക്കുന്നത്.ഇക്കാലമത്രയും  നാനാവിധ സഹായ സഹകരണങ്ങളും പ്രോത്സാവഹനവും  നല്‍കി സഹായിച്ച  സംസ്ഥാനത്തെ  മുഴുവന്‍  യുഡിെപ് നേതാക്കളോടും പ്രവര്‍ത്തകരോടും നന്ദി പറയുന്നു. എന്‍റെ രാഷ്ട്രീയ വളര്‍ച്ചയില്‍  എനിക്ക് സഹായവും  ,ഹകരണവും  നല്‍കിയ മുഴുവന്‍ കേരള കോണ്‍ഗ്രസ് നേതാക്കളഴേടും പ്രനവര്ർ‍ത്തകരോടും  നന്ദിയും കടപ്പാടും അറിയിക്കുന്നു.ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഉണ്ടായിരുന്ന കാലത്തെ സമീപനമല്ല ഇപ്പോഴുള്ളതെന്ന കാര്യത്തില്‍ ആത്മപരിശേധന നല്ലതാണ്.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...