ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ഉച്ചയ്ക്ക് രണ്ട് മണിക്ക് രാജ്ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍. തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയാകും. മന്ത്രിസഭയിലെ മറ്റംഗങ്ങളെ അതിന് ശേഷം തീരുമാനിക്കുമെന്നാണ് സൂചന.
എട്ടാമത്തെ തവണയാണ് നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രിയാകുന്നത്. ചൊവ്വാഴ്ചയാണ് ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിച്ച് നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം രാജി വെച്ചത്. തുടര്‍ന്ന് രാഷ്ട്രീയ ജനതാദള്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷകക്ഷികളുമായി സഹകരിച്ച് പുതിയ ‘മഹാസഖ്യം’ പ്രഖ്യാപിക്കുകയും ചെയ്തു. ആര്‍ജെഡിയും കോണ്‍ഗ്രസും നല്കിയ പിന്തുയ്ക്ക് നിതീഷ് കുമാര്‍ നന്ദിയറിയിക്കുകയും ചെയ്തു.
പ്രായോഗിക രാഷ്ട്രീയ തന്ത്രമാണ് നിതീഷ് കുമാർ പ്രയോഗിച്ച് വന്നിരുന്നത്. ജനസമ്മതിയിൽ ആർക്കും പിന്നിലാക്കാനും കഴിഞ്ഞില്ല. പക്ഷെ മഹാരാഷ്ട്രയിൽ ബി ജെ പിയുടെ അട്ടിമറി തന്ത്രം ചെറു കക്ഷികളിൽ എല്ലാം ആശങ്ക തീർത്തു. ഇതാണ് നിതീഷിലും പ്രവർത്തിച്ചത് എന്നാണ് വിലയിരുത്തൽ
നിതീഷിൻ്റേത് വഞ്ചനയെന്ന് ബി ജെ പി
എന്‍ഡിഎ സഖ്യം വിട്ട് രാജിവെക്കുകയും പ്രതിപക്ഷത്തിനൊപ്പം ചേരുകയും ചെയ്ത ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ വിമര്‍ശിച്ച് ബിജെപി രംഗത്ത്. കാല്മാറ്റം നടത്തി നിതീഷ് കുമാര്‍ ബിഹാര്‍ ജനതയെയാണ് വഞ്ചിച്ചതെന്ന് ബിജെപിയുടെ വിമര്‍ശനം. ഇപ്പോള്‍ കാണിച്ച വഞ്ചനയ്ക്ക് ജനങ്ങള്‍ നിതീഷിന് മാപ്പ് കൊടുക്കില്ലെന്ന് ബിഹാര്‍ ബിജെപി അധ്യക്ഷന്‍ സഞ്ജയ് ജയ്സ്വാള്‍ പറഞ്ഞു.
അമിത് ഷായുടെ നേതൃത്വത്തില്‍ മഹാരാഷ്ട്ര മോഡലില്‍ ജെഡിയുവിനെ ദുര്ബലരാക്കാന് നീക്കം നടക്കുന്നു എന്ന ആശങ്കയാണ് പുതിയ സാഹചര്യത്തിലേക്ക് നയിച്ചത്


