Friday, February 20, 2026

ബി എസ് എൻ എൽ അടുത്തമാസത്തോടെ 4G ആകാനൊരുങ്ങുന്നു

 ബിഎസ്എൻഎൽ 4ജി സേവനങ്ങൾ നവംബർ മാസത്തോടെ ലഭ്യമായി തുടങ്ങുമെന്ന് വിവരം. ഈ 4ജി നെറ്റ്‌വർക്ക് സംവിധാനം അടുത്തവർഷം ഓഗസ്റ്റ് മാസത്തോടെ 5ജി ആക്കി പരിഷ്കരിക്കും.  അടുത്ത 18 മാസം കൊണ്ട് 1.25 ലക്ഷം 4ജി മൊബൈൽ സൈറ്റുകൾ അവതരിപ്പിക്കുമെന്നും ബിഎസ്എൻഎൽ ചെയർമാനും മാനേജിങ് ഡയറക്ടറുമായ പികെ പുർവർ പറഞ്ഞു. 

സ്പെക്രട്രം നൽകാതെ തകർത്തു, സ്വകാര്യ മേഖലയ്ക്ക് പിന്തുണ

തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 4ജി നെറ്റ്‌വർക്ക് സംവിധാനമാണ് ബിഎസ്എൻഎൽ അവതരിപ്പിക്കുന്നത്. ഇതിനായി ടിസിഎസിന്റെയും, സി-ഡോട് നേതൃത്വം നൽകുന്ന കൺസോർഷ്യത്തിന്റെയും സഹായം ബിഎസ്എൻഎൽ തേടുന്നുണ്ട്.  അടുത്തവർഷം സ്വാതന്ത്ര്യദിനത്തിന് മുൻപ് ബിഎസ്എൻഎൽ 5ജി അവതരിപ്പിക്കണം എന്നാണ് ടെലികോം മന്ത്രാലയത്തിന്റെ നിർദ്ദേശം. 

ഇന്ത്യയില്‍ 20 സര്‍ക്കിളുകളില്‍ ടെലികോം സേവനം നല്‍കുന്ന ബിഎസ്എന്‍എല്ലിന് കേരളം ഒഴികെയുള്ള സംസ്‌ഥാനങ്ങളില്‍ നഷ്ടത്തിലാണ്. 014 വരെ ലാഭത്തിലായിരുന്ന ബി.എസ്‌.എന്‍.എല്‍. റിലയന്‍സ് ജിയോയുടെ വരവോടെയാണു മുരടിച്ചത്‌. ബി.എസ്‌.എന്‍.എല്ലിന്‍റെ പശ്‌ചാത്തല സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ ജിയോക്ക്‌ അനുമതിയുണ്ടായിരുന്നു. തുടക്കത്തില്‍ ജിയോയുടെ പ്ലാനുകളെ കടത്തിവെട്ടി ബി.എസ്‌.എന്‍.എല്‍. അവതരിപ്പിച്ച പ്ലാനുകള്‍ക്കു വന്‍ ജനപിന്തുണയാണ്‌ ലഭിച്ചിരുന്നത്‌. എന്നാല്‍ പിന്നീട്‌, വലിയ ഓഫറുകളുമായി ജിയോ അടിക്കടി വളര്‍ന്നപ്പോള്‍ ബി.എ.എന്‍.എല്‍. കൂപ്പുകുത്തി. 2014-നു ശേഷം എന്തുകൊണ്ടോ ബി.എസ്‌.എന്‍.എലിന്റെ നവീകരണം മന്ദഗതിയിലായി. ഇപ്പോഴും തദ്ദേശീയ സാങ്കേതികതയുടെ പേരിൽ കമ്പോളത്തിൽ മത്സരിക്കാനുള്ള ശേഷി മരവിപ്പിച്ച് നിർത്തിയിരിക്കയാണ്.

പുനരുജ്ജീവന പാക്കേജ് പ്രഖ്യാപിച്ചു എങ്കിലും ഇതുവരെ അതു സംബന്ധിച്ച് തുടർ നടപടകൾ ഒന്നും വ്യക്തമല്ല.

ട്രയൽ റണ്ണുകൾ കേൾക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ

സംസ്ഥാനവ്യാപകമായി അവതരിപ്പിക്കുന്നതിന് മുന്നോടിയായി  ബിഎസ്എന്‍എല്‍ 4ജിയുടെ ട്രയല്‍ റണ്‍ (BSNL 4G trial run ) ഓഗസ്റ്റ് മാസത്തോടെ കേരളത്തിലെ നാല് നഗരങ്ങളില്‍ ആരംഭിച്ചിരുന്നു. ഏറെ കാലതാമസം നേരിട്ട 4ജി ലോഞ്ച് ഇപ്പോള്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസുമായി (ടിസിഎസ്) സഹകരിച്ചാണ് നടക്കുന്നത്. ചൈനീസ് വിതരണക്കാരുടെ പങ്കാളിത്തത്തോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് നേരത്തെയുള്ള ടെന്‍ഡര്‍ ഒഴിവാക്കുകയായിരുന്നു. കേരളത്തില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലാണ്  ടിസിഎസ് ട്രയല്‍ റണ്‍  നടത്തി.

‘ട്രയല്‍ ലോഞ്ചിനായി കേരളത്തിനായി ആകെ 800 ടവറുകള്‍ക്ക് അംഗീകാരം നല്‍കിയിരുന്നു. തിരുവനന്തപുരത്തും എറണാകുളത്തും ആണ് 4ജി ടവറുകള്‍ കൂടുതലുള്ളത്. പരമാവധി മൊബൈല്‍ ട്രാഫിക് ഉള്ള നഗരപ്രദേശങ്ങളിലാണ് ട്രയല്‍ റണ്‍ കേന്ദ്രീകരിച്ചിരിന്നത്.  സ്വകാര്യ ടെലികോം കമ്പനികള്‍ ഇതിനകം തന്നെ 5ജി സേവനങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു. ടെലികോം രംഗത്ത് വലിയ വിപ്ലവങ്ങള്‍ നടക്കുമ്പോളും അപ്ഡേറ്റാവാത്തതിന്‍റെ പേരില്‍ വലിയ വിമര്‍ശനം നേരിടുന്നതിനിടയിലാണ് ബിഎസ്എന്‍എല്‍ 4ജി നവംബറില്‍ അവതരിപ്പിക്കുന്നത്.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...