ബൈക്കിൽ എത്തിയ യുവാവ് ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സ്‌കൂള്‍ ജീവനക്കാരിയുടെ മാല പിടിച്ചുപറിച്ച് കടന്നു.
എലത്തൂർ ചെട്ടികുളം ബസാറിലെ കറുവാടത്ത്നട റോഡിലാണ് സംഭവം. സ്വകാര്യ പബ്ലിക് സ്‌കൂളിലെ ക്ലാര്‍ക്കായ യുവതിയുടെ മാലയാണ് കവർന്നത്. ഇവർ വാടകയ്ക്ക് താമസിച്ച് ജോലി സ്ഥലത്തേക്ക് നടന്ന് പോയി വരികയായിരുന്നു. കഴിഞ്ഞ ദിവസം പതിവ് പോലെ ജോലി കഴിഞ്ഞ് മടങ്ങുമ്പോഴാണ് മോഷ്ടാവ് എത്തിയത്.
ഹെല്‍മെറ്റ് ധരിച്ചെത്തിയ മോഷ്ടാവ് സ്‌കൂട്ടറില്‍ രക്ഷപ്പെട്ടു. എലത്തൂര്‍ പ്രിന്‍സിപ്പല്‍ എസ്.ഐ. ആര്‍. അരുണിന്റെ നേതൃത്വത്തിലുള്ള പോലീസ് പരിശോധന നടത്തി എങ്കിലും പ്രതിയെ പിടികൂടാൻ കഴിഞ്ഞില്ല. കഴിഞ്ഞദിവസം അപരിചിതനായ ഒരാള്‍ റോഡില്‍ കറങ്ങിനടന്നതായി പ്രദേശവാസികള്‍ പറഞ്ഞു.
അൺ എയിഡഡ് സ്കൂളിലെ ഓഫീസ് ജീവനക്കാരിയാണ്. റോൾഡ് ഗോൾഡ് ആഭരണമാണ് ഇവർ ധരിച്ചിരുന്നത്. സി സി ടിവിയിൽ ദൃശ്യം പതിഞ്ഞിട്ടുണ്ട്. യുവതി പരാതി നൽകിയിട്ടില്ല. നാട്ടുകാർ നൽകിയ പരാതി പ്രകാരമാണ് അന്വേഷണം. മോഷ്ടാവിൻ്റെ സാന്നിധ്യം വഴി നടക്കുന്നവർക്ക് ഭീതിയായിരിക്കയാണ്.


