ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ക്രൊയേഷ്യയോട് തോല്‍വി വഴങ്ങി പുറത്തായതിന് പിന്നാലെ ടിറ്റെ ബ്രസീല്‍ പരിശീലക സ്ഥാനം ഒഴിഞ്ഞു. 2019-ല്‍ ടിറ്റെയുടെ കീഴില്‍ ബ്രസീല്‍ കോപ്പ അമേരിക്ക ജേതാക്കളായി. പക്ഷെ 2020 ൽ കോപ്പയില്‍ അര്‍ജന്റീനയോട് ഏറ്റുമുട്ടി തകർന്നു
ഖത്തര്‍ ലോകകപ്പിന് ശേഷം സ്ഥാനം ഒഴിയുമെന്ന് താന്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നതാണെന്നാണ് രാജി തീരുമാനത്തെ കുറിച്ച് ടിറ്റെ പറഞ്ഞു.
2018 റഷ്യന്‍ ലോകകപ്പിലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബെല്‍ജിയത്തോടും ബ്രസീല്‍ തോറ്റിരുന്നു. ഇത്തവണ കപ്പ് നേടാന്‍ സാധ്യതയുള്ളവരുടെ പട്ടികയില്‍ മുന്നില്‍ നിന്ന ശേഷമാണ് ബ്രസീല്‍ ക്രൊയേഷ്യയോട് തോറ്റ് പുറത്തായത്. അധികസമയത്ത് ആദ്യം മുന്നിലെത്തിയ ബ്രസീല്‍ പിന്നീട് സമനില ഗോള്‍ വഴങ്ങി. തുടർന്ന് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയം ഏറ്റുവാങ്ങി.


