Friday, February 20, 2026

ഭക്ഷണം ചൂടാക്കി കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

ഭക്ഷണ വസ്തുക്കൾ ചൂടാക്കി ഉപയോഗിക്കുന്നതാണ് ഉത്തമം. 75 ഡിഗ്രി സെൽഷ്യസിന് മുകളിൽ ചൂടാവുമ്പോൾ സാധാരണ ബാക്ടീരിയകൾ നശിക്കും. എന്നാൽ ഇത് എല്ലാത്തിനും ചേർന്ന മാതൃകയല്ല.

ചീര അല്ലെങ്കിൽ പച്ച ഇലക്കറികൾ, കാരറ്റ്, സെലറി എന്നിവ വീണ്ടും ചൂടാക്കുന്നത് ഒഴിവാക്കുക. നൈട്രേറ്റ് സമ്പന്നമായ പച്ചക്കറികൾ വീണ്ടും ചൂടാക്കുമ്പോൾ വിഷലിപ്തമാവും. ചീരയിൽ ഉയർന്ന അളവിൽ ഇരുമ്പ് അടങ്ങിയിട്ടുണ്ട്, അതിനാൽ ചീര പാകം ചെയ്തതിന് ശേഷം വീണ്ടും ചൂടാക്കുന്നത് അതിലെ ഇരുമ്പിനെ ഓക്സിഡൈസ് ചെയ്യും. ഇരുമ്പിന്റെ ഓക്സീകരണം ദോഷകരമായ ഫ്രീ റാഡിക്കലുകളെ സൃഷ്ടിക്കുന്നു.

ചോറും വീണ്ടും ചൂടാക്കി കഴിക്കുന്നത് അത്ര ഗുണകരമല്ലെന്ന് പഠനങ്ങൾ പറയുന്നു. ഫുഡ്സ് സ്റ്റാൻഡേർഡ് ഏജൻസി (എഫ്എസ്എ) റിപ്പോർട്ട് അനുസരിച്ച്, വീണ്ടും ചൂടാക്കിയ ചോറ് കഴിക്കുന്നതിലൂടെ പ്രശ്നങ്ങൾ ഉണ്ടാവാം. ബാസിലസ് സെറിയസ് എന്നറിയപ്പെടുന്ന ഉയർന്ന പ്രതിരോധശേഷിയുള്ള ബാക്ടീരിയകളുടെ സാന്നിധ്യമാണ് ഇതിന് കാരണം. ചൂട് ഈ ബാക്ടീരിയകളെ കൊല്ലുന്നു, പക്ഷേ ഇതിന് നശിക്കുന്നതിന് മുൻപ് വിഷാംശം ഉത്പാദിപ്പിക്കാൻ കഴിയും.

ഉരുളകിഴങ്ങ് സാധാരണ താപനിലയിൽ കുറെ നാൾ ഇരിക്കുന്നതും, വീണ്ടും ചൂടാക്കി കഴിക്കുന്നതും ഏറെ ദോഷകരമാണ്. ഭക്ഷ്യവിഷബാധയ്‌ക്ക് ഇത് കാരണമായേക്കാം. ചിക്കന്‍ എല്ലാവരുടെയും പ്രിയ ഭക്ഷണമാണ്. രണ്ടും മൂന്നും ദിവസം വെച്ച് ചിക്കന്‍ ചൂടാക്കി കഴിക്കുന്നവരുണ്ട്. എന്നാല്‍ ചിക്കനിൽ അമിതമായ പ്രോട്ടീന്റെ സാന്നിധ്യം ഉണ്ട്. ഇത് വീണ്ടും വീണ്ടും ആവർത്തിച്ച് ചൂടാക്കി കഴിക്കുന്നത് വഴി ദഹനപ്രശ്നങ്ങളും മറ്റും ഉണ്ടാകും.

മുട്ട ഒരിക്കലും വീണ്ടും ചൂടാക്കരുത്. കാരണം മുട്ടയില്‍ കാണുന്ന വലിയ അളവിലുള്ള പ്രോട്ടീന്‍ ഒരിക്കൽ കൂടി ചൂടാക്കുമ്പോള്‍ വിഷകരമായി മാറുന്നു. കൂടാതെ ഇത് ദഹനവ്യവസ്ഥയെ തകരാറിലാക്കുകയും ചെയ്യുന്നു. സോയാബീൻ, ബീറ്റ്റൂട്ട്, കൂൺ തുടങ്ങിയവയും ചൂടാക്കരുതാത്ത ലിസ്റ്റിൽ ഉൾപ്പെടുന്നു.

ചൂടാക്കി കഴിക്കുന്ന ഭക്ഷണങ്ങൾ സൂക്ഷിച്ചിരുന്നത് ആരോഗ്യകരമായി തന്നെയായിരുന്നു എന്ന് ഉറപ്പ് വരുത്തണം. ഉപയോഗിച്ചതിൻ്റെ ബാക്കി ഫ്രിഡ്ജിൽ വെച്ച് വീണ്ടും ചൂടാക്കുന്നത് ഒഴിവാക്കുക. പകരം മാറ്റി വെക്കാനുള്ള അളവ് നേരത്തെ വേർതിരിച്ച് വെക്കുക. കൈ കൊണ്ട് സ്പർശിച്ചതും വിളമ്പാൻ ഉപയോഗിച്ച തവി ആവർത്തിച്ച് ഉപയോഗിച്ചതുമായ ഭക്ഷണ സാധനങ്ങളിൽ ബാക്ടീരിയ ബാധ എളുപ്പമാവും.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...