കല്ലടിക്കോട്ട് ഭാര്യയുടെ അടിയേറ്റ് ഭര്‍ത്താവ് മരിച്ചു. ചുങ്കം സ്വദേശി ചന്ദ്രനാണ് മരിച്ചത്. ഭാര്യ ശാന്ത വിറക് കൊള്ളി കൊണ്ട് മർദ്ദിച്ചതാണ് മരണ കാരണം എന്ന് പൊലീസ് കണ്ടെത്തി. അടുപ്പ് കത്തിക്കാൻ വെച്ചിരുന്ന വിറക് കൊണ്ട് ഭര്‍ത്താവിന്റെ തലയ്ക്കടിച്ചെന്നാണ് വിവരം.
വീട്ടിലെ അടുക്കളയില്‍വെച്ച് ചന്ദ്രനും ശാന്തയും തമ്മില്‍ തര്‍ക്കമുണ്ടാവുക പതിവായിരുന്നു. ഇതിനിടെ വഴക്ക് വീണ്ടും തുുടങ്ങി. വിറക് കഷ്ണംകൊണ്ട് ശാന്ത ചന്ദ്രനെ മര്‍ദിച്ചു.. ഞായറാഴ്ച രാവിലെ ഏഴരയോടെയായിരുന്നു സംഭവം. ഭാര്യ ശാന്ത പോലീസ് കസ്റ്റഡിയിലാണ്.