മണിപ്പുരില്‍ കേന്ദ്ര മന്ത്രിയുടെ വീടിന് കലാപകാരികൾ തീവെച്ചു. കേന്ദ്ര മന്ത്രി ആര്‍.കെ.രഞ്ജന്‍ സിങിന്റെ ഇംഫാലിലെ വീടാണ് തീവെച്ചത്. മന്ത്രി സംഭവസമയത്ത് വീട്ടിലില്ലായിരുന്നു. സംഘടിച്ചെത്തിയ ആയിരത്തിലധികം പേര്‍ വീട് വളയുകയായിരുന്നു.
വ്യാഴാഴ്ച രാത്രിയാണ് പെട്രോള്‍ ബോംബുകളും മറ്റുമായി മന്ത്രിയുടെ വസതി വളഞ്ഞത്. ഈ സമയം പതിനേഴോളം സുരക്ഷാ ഉദ്യോഗസ്ഥരുടെ കാവലുണ്ടായിരുന്നു. കലാപകാരികള്‍ വീടിനും ചുറ്റും നിരന്ന് പെട്രോള്‍ ബോംബുകള്‍ വലിച്ചെറിയുകയായിരുന്നുവെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നു. ആള്‍ക്കൂട്ടത്തെ തടയാന്‍ പരമാവധി ശ്രമിച്ചിട്ടും കഴിഞ്ഞില്ല എന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഒമ്പതുപേർ കൊല്ലപ്പെട്ട സംഭവത്തിന് തുടർച്ചയായാണ് ജനം സംഘടിച്ച് എത്തിയത്. കൊല്ലപ്പെട്ടത് മെയ്തെയി വിഭാഗത്തിലുള്ളവരായിരുന്നു.

കഴിഞ്ഞ മാസവും മന്ത്രിയുടെ വീടിന് നേരെ ആക്രമണ ശ്രമം നടന്നിരുന്നു. ഇദ്ദേഹം മെയ്തെയി വിഭാഗത്തിൽ പെടുന്ന വ്യക്തിയാണ്. ഇതേ വിഭാഗത്തിലുള്ള ആൾക്കൂട്ടമായിരുന്നു ആക്രണണത്തിന് പിന്നിൽ. താൻ സുരക്ഷിതാനാണെന്നും ഒരു സർക്കാർ കാര്യത്തിന് കേരളത്തിലാണ് ഉള്ളതെന്നും മന്ത്രി പറഞ്ഞു. കൊൽക്കത്തയിൽ നിന്നും കൊച്ചിയിലേക്ക് എത്തുകയായിരുന്നു. ആക്രമണത്തിൻ്റെ കാരണം അറിയില്ലെന്നും മന്ത്രി അവകാശപ്പെട്ടു.
കഴിഞ്ഞ മാസം മന്ത്രി രഞ്ജന്‍ സിങ് ഇരുവിഭാഗങ്ങളേയും കൂട്ടി സമാധാന ചര്‍ച്ച വിളിച്ചു ചേര്‍ത്തിരുന്നു. സംഘര്‍ഷാവസ്ഥയ്്ക്ക് കാരണക്കാരായ നേതാക്കളെ കണ്ടെത്തി ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്ക് രഞ്ജന്‍ സിങ് കത്തെഴുതിയിരുന്നു. ഇതിനു പിന്നാലെ സൈനിക നടപടി മെയ്ത്തെയി മേഖലയിലും വ്യാപകമാക്കി.


