മണിപ്പുരിൽ സംഘർഷത്തെ തുടർന്ന് കൊല്ലപ്പെട്ടവരുടെ എണ്ണം 50 കടന്നു. മരണസംഖ്യ ഇതിനെക്കാൾ കൂടുതലാണ്. ഇതുവരെ സ്ഥിരീകരിച്ച ഔദ്യോഗിക കണക്കിൽ മാത്രം ഇത്രയും മരണങ്ങൾ രേഖപ്പെടുത്തി. ഗോത്ര മേഖലകളിൽ മിലിട്ടറി, പൊലീസ് ഇടപെടലിലും നിരവധി പേർ കൊല്ലപ്പെട്ടതായി വിവരമുണ്ട്.
സംഘര്‍ഷാവസ്ഥ പരിഹരിക്കാന്‍ സുരക്ഷാസേനയെ വിന്യസിച്ചിരിക്കയാണ്. ഇംഫാലിൽ കടകൾ തുറന്ന് പ്രവർത്തിച്ചു. ഗോത്ര വിഭാഗങ്ങൾ കൂടുതലായുള്ള ഹിൽ ഡിസ്ട്രിക്റ്റുകളിൽ മിലിട്ടറി സാന്നിധ്യം തുടരുകയാണ്.
മരിച്ചവരില്‍ 16 പേരുടെ മൃതദേഹം ഗോത്രമേഖലയിലെ ചുരചന്ദപുര്‍ ജില്ലാ ആശുപത്രിയിലാണ്. 15 പേരുടെ മൃതദേഹങ്ങള്‍ ഇംഫാലിലെ ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലേക്കും മാറ്റി.
ചുരചന്ദ്പുരില്‍ പൊലീസ് സേനാ ഇടപെടലിൽ അഞ്ച് പേർ മരിച്ചതായി റിപ്പോർട്ട് ചെയതു. കൂടുതൽ പേർക്ക് ജീവഹാനി ഉണ്ടായതായി പ്രദേശവാസികൾ പറയുന്നു.
സൈനിക അർധ സൈനിക വിഭാഗങ്ങളിൽ നിന്നായി പതിനായിരത്തിൽ അധികം ഭടൻമാർ രംഗത്തുണ്ട്. മണിപ്പൂരിലെ മൊത്തം ജനസംഖ്യം മുപ്പത് ലക്ഷത്തിൽ താഴെയാണ്. തലസ്ഥാനമായ ഇംഫാൽ ഉൾപ്പെടുന്ന താഴ് വരയിലെ പ്രബല വിഭാഗമായ മെയ്ത്തേയികൾക്ക് എസ് ടി പദവി നൽകുന്നതിനുള്ള രാഷ്ട്രീയ തന്ത്രമാണ് സംഘർഷത്തിലേക്ക് നയിച്ചത്.


