മണിപ്പൂർ കലാപം കേന്ദ്ര സർക്കാരിൻ്റെ മൗനം രഹസ്യ അജണ്ടയോ, കണ്ണൂർ രൂപത ബിഷപ്പിൻ്റെ പ്രതികരണം

മണിപ്പുര്‍ കലാപത്തില്‍ പ്രധാനമന്ത്രിയുടെ മൗനം ജനാധിപത്യ സമൂഹത്തിന് ഭൂഷണമല്ലെന്ന് കണ്ണൂര്‍ രൂപത ബിഷപ്പ് ഡോ. അലക്‌സ് വടക്കുംതല. വിഷയത്തിൽ ഉത്തരവാദിത്തപ്പെട്ടവര്‍ കണ്ണ് തുറക്കണമെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫിന്റെ മണിപ്പുര്‍ ഐക്യദാർഢ്യ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടുത്തിടെയുണ്ടായ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കുന്നത് വ്യക്തമായ സൂചനയാണ്. ഒരു ജനാധിപത്യ രാജ്യത്ത് തങ്ങള്‍ക്ക് താത്പര്യമില്ലാത്ത വിഭാഗങ്ങളുടെ കാര്യത്തില്‍ മൗനം അവലംബിക്കുന്നത് തെറ്റായ ഭരണകര്‍ത്തവ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

55 ദിവസമായി മണിപ്പൂർ കത്തി എരിയുകയാണ്. മെയ് മൂന്നിന് തുടങ്ങിയ കലാപം ഇതുവരെ നിയന്ത്രിക്കാൻ പറ്റാത്ത സർക്കാരാണ്. ഇത് ഭരണ തകർച്ചയാണ്. ഇതിനു പിന്നിലെ അജണ്ട പരിശോധിക്കണം. ഭരണാധികാരികൾ അവരെ തിരഞ്ഞെടുത്തവരെ പരിഗണിക്കണം. അജണ്ടകൾ മാറ്റി വെക്കണം. ബിഷപ്പ് പറഞ്ഞു.

ഒരു വിഭാഗത്തിന് പ്രതിസന്ധിയുണ്ടാകുമ്പോള്‍ അവര്‍ തങ്ങളുടെ മതക്കാരല്ല എന്ന് ചൂണ്ടിക്കാട്ടി മാറി നിൽക്കുന്നത് ശരിയല്ല. മണിപ്പുര്‍ ഇങ്ങനെ കത്തി നില്‍ക്കുമ്പോള്‍ നേതാക്കള്‍ നോക്കി നില്‍ക്കുകയാണ്. ജനങ്ങളുടെ വിഷയത്തിലാണ് പ്രധാനമന്ത്രി ഇടപടേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സഭ പല വിഷയങ്ങളിലും തിരഞ്ഞെടുത്തിരുന്ന നിലപാടിന് വിരുദ്ധമായാണ് നിലവിൽ ബിഷപ്പിന്റെ ഭാഗത്ത് നിന്നും ഒരു പരസ്യ പ്രസ്താവന ഉണ്ടായിരിക്കുന്നത്.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...