പാനൂര്‍ സ്റ്റേഷന്‍ പരിധിയില്‍ പോക്‌സോ കേസില്‍ ദർസ് അധ്യാപകനെയും മുതിർന്ന വിദ്യാർഥിയേയും അറസ്റ്റു ചെയ്തു. മതപഠനത്തിനെത്തിയ മൂന്ന് ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്.
അധ്യാപകന്‍ മട്ടന്നൂര്‍ ചാവശ്ശേരി പൊറോറ സ്വദേശി അബ്ദുള്‍റഷീദ് (46), മുതിര്‍ന്ന വിദ്യാര്‍ഥി കാസര്‍കോട് ഉപ്പളയിലെ മുഹമ്മദ് ബിലാല്‍ (24) എന്നിവരാണ് പ്രതികൾ.
പാനൂര്‍ സി.ഐ. എം.പി.ആസാദ്, ലതീഷ്, മനോഹരന്‍, രാജീവന്‍ ഒതയോത്ത്, സുനില്‍കുമാര്‍, ഷാജു, രാജേഷ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് ഇവരെ അറസ്റ്റുചെയ്തത്.
മൂന്ന് വിദ്യാര്‍ഥികളെ പീഡിപ്പിച്ച സംഭവത്തില്‍ നാല് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ മൂന്ന് കേസും അബ്ദുള്‍ റഷീദിനെതിരെയാണ്. ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു.


