ഇസ്ലാമിക ഭരണകൂട യാഥാസ്ഥികതയ്ക്ക് എതിരെ പോരാടുന്ന ഒരു പെൺകുട്ടി കൂടി ഇറാനിൽ കൊല്ലപ്പെട്ടു. മഹ്‌സ അമിനി കൊല്ലപ്പെട്ടതോടെ കത്തി പടർന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തില്‍ ഇരുപതുകാരി വിദ്യാര്‍ത്ഥിനിയായ ഹാദിസ് നജാഫിയാണ് മരണപ്പെട്ടത്. ആറോളം വെടിയുണ്ടകള്‍ ശരീരത്തിൽ ഏറ്റുവാങ്ങിയാണ് മരണം.
മരണത്തിന് തൊട്ടുമുന്‍പ് ഹാദിസ് പ്രതിഷേധത്തിലേക്ക് നടന്നു നീണ്ടുന്നതിന് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഹിജാബ് ധരിക്കാതെയാണ് ഹാദിസ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. കൈയില്‍ ആയുധമോ, പ്രകോപനപരമായ യാതൊന്നും ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാണ്.
മഹ്‌സയുടെ മരണത്തെതുടര്‍ന്ന് ഇറാനില്‍ പൊട്ടിപുറപ്പെട്ട പ്രതിഷേധം അന്താരാഷ്ട്ര ശ്രദ്ധ നേടികഴിഞ്ഞു. ഇറാന്റെ പരമോന്നത നേതാവായ ആയത്തുല അലി ഖമയൈനിയുടെ ഭരണം അവസാനിപ്പിക്കണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. പത്ത് ദിവസം പിന്നിടുന്ന പ്രക്ഷോഭത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ കൊല്ലപ്പെട്ടെന്നും 1200 പേര്‍ അറസ്റ്റിലായെന്നുമാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. പ്രതിഷേധം ആളികത്തുന്ന ഇടങ്ങളില്‍ ഇന്റര്‍നെറ്റ് സംവിധാനത്തിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കുര്‍ദ്ദ് ഭൂരിപക്ഷമുള്ള വടക്ക് പടിഞ്ഞാറന്‍ മേഖലയിലാണ് പ്രതിഷേധം ശക്തമായിട്ടുള്ളത്
ഭരണകൂടത്തിന് കീഴിലുള്ള സാദാചാര പൌരോഹിത്യ പൊലീസ് ആണ് പ്രതിഷേധകരെ വേട്ടയാടുന്നത്. സ്ത്രീകളെ അടിച്ചമർത്തുന്ന മതഭരണ കൂട നീക്കങ്ങൾക്ക് എതിരെയാണ് പോരാട്ടം.


