കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കണമെന്ന് തന്നോട് രാഹുൽ ഗാന്ധി പറഞ്ഞതായി ശശി തരൂർ എംപി. രാഹുൽ ഗാന്ധിയോട് തൻ്റെ പത്രിക പിൻവലിക്കാൻ അവശ്യപ്പെടണമെന്ന് ചിലർ അഭ്യർത്ഥിച്ചിരുന്നു. എന്നാൽ താൻ അത് ചെയ്യില്ലെന്ന് മറുപടി നൽകിയതായി രാഹുൽ ഗാന്ധി തന്നോട് പറഞ്ഞുവെന്നും ശശി തരൂർ വെളിപ്പെടുത്തി.
12 സംസ്ഥാനങ്ങളിൽ എങ്കിലും സന്ദർശനം നടത്തും. പ്രചാരണത്തിന് സമയക്കുറവ് ഉണ്ട്. ഗാന്ധി കുടുംബത്തിന് ഔദ്യോഗിക സ്ഥാനാർത്ഥി ഇല്ല. അവരും ധൈര്യമായി മത്സരിക്കാൻ പറഞ്ഞു. രഹസ്യ ബാലറ്റാണ്. മനസാക്ഷി വോട്ടാണ് പ്രതീക്ഷിക്കുന്നതെന്നും തരൂർ വ്യക്തമാക്കി.


