ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള മുട്ട കയറ്റുമതി താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ചരിത്രത്തില്‍ ആദ്യമായി മുട്ട സംഭരണ വില 5.82 രൂപവരെയായി ഉയർന്നു. ജൂണ്‍ 29ന് 5.72 രൂപയായിരുന്ന സംഭരണ വില.
കർഷകർക്ക് ലഭിച്ചിരുന്ന വില നിലവാരം ഗൾഫ് രാജ്യങ്ങളിലേക്കാൾ കുതിച്ചതോടെ ഒരാഴ്ച മുമ്പ് സംഭരണ വില 5.5 രൂപയായി നിജപ്പെടുത്തിയിരുന്നു. എന്നാൽ ഉത്പാദനത്തിലെ കുറവ് വില കുത്തനെ ഉയരാന്‍ കാരണമായി.
എവിടത്തെക്കാൾ വില ലഭിക്കുന്ന സാഹചര്യത്തിൽ കയറ്റുമതി ആവശ്യമില്ല. നിർത്തി വെച്ചതായി തമിഴ്‌നാട് എഗ്ഗ് കോഡിനേഷന്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് വാങ്കിലി സുബ്രഹ്‌മണ്യം അറിയിച്ചു.
ഇതോടെ ദുബായ്, ഖത്തര്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി ഇല്ല. നാമക്കല്‍ മേഖലയില്‍ നിന്ന് മാത്രം നിത്യേന ഉല്‍പാദനത്തില്‍ 20 ശതമാനത്തോളം കുറവ് വന്നതായി സുബ്രഹ്‌മണ്യം അറിയിച്ചു. സംഭരണ വില ഉയര്‍ന്നതും ഉല്‍പാദനക്കുറവും കയറ്റുമതിയെ ബാധിച്ചു.
ഈ വിലയ്ക്ക് ഗൾഫ് വിപണിയിൽ ആരു വാങ്ങും
മാസംതോറും ഒരു കോടി മുതല്‍ 2 കോടി മുട്ട വരെ കയറ്റുമതി ചെയ്തിരുന്നതാണ് നിലച്ചത്. ഉയര്‍ന്ന വിലയ്ക്ക് മുട്ട ഗള്‍ഫ് രാജ്യങ്ങളില്‍ വിപണനം നടത്താന്‍ ബുദ്ധിമുട്ടാണ്.
തമിഴ്‌നാട്ടില്‍ നാമക്കല്‍, സേലം ജില്ലകളിലായി ആയിരത്തോളം കോഴി വളര്‍ത്തു കേന്ദ്രങ്ങളില്‍ ശരാശരി 4.8 കോടി മുട്ട ഉത്പാദിപ്പിക്കുന്നുണ്ടെന്നാണ് കണക്കുകള്‍. നാഷണല്‍ എഗ്ഗ് കോഡിനേഷന്‍ കമ്മറ്റി നിര്‍ണയിക്കുന്ന വിലയ്ക്കാണ് വ്യാപാരികള്‍ സംഭരണം നടത്തേണ്ടത്. ജൂണ്‍ ഒന്നിന് 4.80 പൈസയായിരുന്ന സംഭരണ വില ജൂണ്‍ 26 ന് 5.50 പൈസയായി ഉയര്‍ന്നു. ചില്ലറ വില്പനയില്‍ 6.50 പൈസയായി തുടരുകയുമാണ്.
ഒരുവര്‍ഷമായി നഷ്ടത്തിലായിരുന്ന മുട്ട ഉല്‍പാദന മേഖലയില്‍ മുട്ട ഒന്നിന് നാലു രൂപയില്‍ നിന്ന് 4.5 രൂപയായി ഉത്പാദന ചെലവ് വര്‍ദ്ധിച്ചു. കോഴികള്‍ക്കുള്ള തീറ്റ ചെലവ് വര്‍ദ്ധിച്ചു. കോഡിനേഷന്‍ കമ്മിറ്റി സംഭരണ വില വര്‍ദ്ധിപ്പിച്ചാലും 30 പൈസ കുറച്ചാണ് പ്രധാന വ്യാപാരികള്‍ സംഭരിക്കുന്നത്.
കോഴികളുടെ ഉല്‍പാദനത്തിലും കുറവ് വരുത്തിയിരിക്കയാണ്. ഒരു കോടി മുട്ടക്കോഴി കുഞ്ഞുങ്ങളെ ഉല്പാദിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇവയെ വളര്‍ത്താന്‍ ആവാതെ ചെറുകിടക്കാര്‍ മാറി നില്‍ക്കുകയാണെന്ന് എഗ്ഗ് കോഡിനേഷന്‍ കമ്മിറ്റി അറിയിച്ചു.
എല്ലാത്തിനുമൊപ്പം വില കൂടിത്തന്നെയിരിക്കും
നിലവിലെ സംഭരണ വിലയില്‍ തന്നെ പിടിച്ചു നിന്നാലേ കര്‍ഷകനെ ഒരു രൂപയെങ്കിലും ലഭിക്കു. അതുകൊണ്ടുതന്നെ മുട്ട സംഭരണ വിലയില്‍ ഉടനടി ഒരു മാറ്റം ഉണ്ടാകാന്‍ സാധ്യത ഇല്ലെന്നാണ് വിലയിരുത്തല്‍.