കോവിഡ് കാലത്തിന് ശേഷം മുല്ലപ്പൂ വില ഏറ്റവും ഉയർന്ന നിലവാരത്തിലെത്തി. കഴിഞ്ഞ ദിവസം ഒറ്റ നാൾക്കൊണ്ട് കുടമുല്ലയ്ക്ക് കിലോയ്ക്ക് കൂടിയത് 1000 രൂപയാണ്. മഞ്ഞുകാലമായതോടെ ഉത്പാദനം കുറഞ്ഞതും വിലകൂടാന്‍ കാരണമായി പറയുന്നുണ്ട്. പൂവിൻ്റെ സീസണായ ഏപ്രില്‍, മേയ്, ജൂണ്‍ മാസങ്ങളില്‍ 300 രൂപ വരെ വില താഴേക്ക് എത്താറുണ്ട്.
വിവാഹ ഉത്സവ സീസണുകൾ ആരംഭിച്ചിരിക്കയാണ്. ഇതോടെ ഡിമാൻ്റ് വർധിച്ചു. നൽകാൻ കർഷകരുടെ കയ്യിൽ പൂവ് വേണ്ടത്ര ഇല്ലാതായി. 2021 ജനുവരി ആദ്യവാരം കിലോയ്ക്ക് 5000 രൂപവരെ എത്തിയിരുന്നു. ഇത് കോവിഡ് കാലമായതിനാൽ ആയിരുന്നു.
മധുര, ദിണ്ടിഗല്‍, പൊള്ളാച്ചി, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും മുല്ലപ്പൂ എത്തുന്നത്. വിലക്കയറ്റം കർഷകരെ ഉത്സാഹത്തിലാക്കും. പക്ഷെ വേണ്ടത്ര ഉല്പന്നം നൽകാനാവില്ല. വില്പനക്കാർക്കാണ് പ്രതിസന്ധി. ആളുകൾ പൂ വാങ്ങുന്നത് പരമാവധി കുറയ്ക്കും. വേണ്ടെന്ന് വെക്കുന്നവരുമുണ്ട്.


