ഋതുമതിയായ മുസ്ലിം പെണ്‍കുട്ടിക്ക് പതിനെട്ടുവയസ് ആയില്ലെങ്കിലും വിവാഹം കഴിക്കാമെന്ന ഹൈക്കോടതി ഉത്തരവ് വിശദമായി പരിഗണിക്കാന്‍ സുപ്രീം കോടതി തീരുമാനം.
പതിനാറു വയസുകാരിയായ മുസ്ലിം പെണ്‍കുട്ടിക്ക് ഋതുമതിയായിരുന്നു എന്നതിനാൽ മുസ്ലിം വ്യക്തി നിയമ പ്രകാരം വിവാഹം കഴിക്കാന്‍ അനുമതി നല്കിയ പഞ്ചാബ്- ഹരിയാണ ഹൈക്കോടതി വിധിയാണ് പരിശോധിക്കുന്നത്. വിശദമായി വാദം കേള്‍ക്കാന്‍ സീനിയര്‍ അഭിഭാഷകന് രാജശേഖര റാവുവിനെ അമിക്കസ് ക്യൂറിയായി നിയമിച്ചു. നവംബറില്‍ കേസില്‍ വിശദമായ വാദംകേള്‍ക്കും
പഞ്ചാബ്- ഹരിയാണ ഹൈക്കോടതി ഉത്തരവിനെതിരേ ദേശീയ ബാലാവകാശ കമ്മിഷനാണ് സുപ്രീം കോടതിയെ സമീപിച്ചത്. ശൈശവ വിവാഹം തടയുന്നതിനുള്ള നിയമത്തിന്റെയും പോക്സോ നിയമത്തിന്റെയും വ്യവസ്ഥകള്‍ക്ക് എതിരാണ് ഹൈക്കോടതി വിധി. ഇതു ഗൗരവമേറിയ വിഷയമാണ്. അതിനാല്‍ തന്നെ ഹൈക്കോടതി വിധിയിലെ രണ്ട് ഖണ്ഡികകള്‍ സ്റ്റേ ചെയ്യണമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി. ആവശ്യപ്പെട്ടു.
ഇസ്ലാമിക നിയമപ്രകാരം, പ്രായപൂര്‍ത്തിയായില്ലെങ്കിലും വിവാഹം കഴിക്കാമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഋതുമതിയായ മുസ്ലിം പെണ്‍കുട്ടിക്ക് മുസ്ലിം വ്യക്തിനിയമപ്രകാരം മാതാപിതാക്കളുടെ അനുമതി ഇല്ലെങ്കിലും വിവാഹിതയാകാമെന്ന് ഡല്‍ഹി ഹൈക്കോടതിയും സമീപകാലത്ത് വിധിച്ചിരുന്നു.


