മുഹറം അവധി ഓഗസ്റ്റ് ഒമ്പതായി പുനര്‍നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവ്. ചന്ദ്രമാസ പ്രകാരം മുഹറം തീയതി മാറിയതായി മുസ്ലീം സംഘടനകളുടെ ആവശ്യപ്രകാരമാണ് പുനര്‍നിശ്ചയം.
നേരത്തെ കലണ്ടർ പ്രകാരം ഓഗസ്റ്റ് എട്ടിനായിരുന്നു അവധി പ്രഖ്യാപിച്ചിരുന്നത്. അവധി പുനര്‍നിശ്ചയിച്ചതിലൂടെ എട്ടാം തീയതി തിങ്കളാഴ്ച പ്രവൃത്തിദിനമാകും.


