ജനപ്രിയ പാനീയ ബ്രാന്‍ഡ് രസ്നയുടെ സ്ഥാപകചെയർമാൻ അരീസ് പിറോജ്ഷാ ഖംബട്ട (85) അന്തരിച്ചു. ഹൃദയസ്തംഭനത്തെ തുടർന്ന് നവംബർ 19 നായിരുന്നു അന്ത്യമെന്ന് രസ്ന ഗ്രൂപ്പ് തിങ്കളാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. ഹൈദരാബാദിലായിരുന്നു അന്ത്യം. ദീര്‍ഘകാലമായി അസുഖബാധിതനായിരുന്നു. രസ്നയുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം മകന് പിരൂസിന് കൈമാറി വിശ്രമത്തിലായിരുന്നു അദ്ദേഹം.
അരീസ് പിറോജ്ഷാ ഖംബട്ടയുടെ പിതാവ് ഫിറോജ ഖംബട്ട ആരംഭിച്ച ചെറുകിട വ്യാപാരം അരീസ് ഖംബട്ട പിന്നീട് അറുപതോളം രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ചു.
സാമൂഹികസേവന രംഗത്തും അദ്ദേഹം സജീവമായിരുന്നു. പെര്‍സിസ് ആണ് ഭാര്യ. പിരൂസ്, ഡെല്‍ന, രൂസാന്‍ എന്നിവരാണ് മക്കള്‍.
ലോകത്തിലെ ഏറ്റവും വലിയ സോഫ്റ്റ് ഡ്രിങ്ക് കമ്പനിയായ രസ്നയ്ക്ക് രാജ്യത്ത് ഒമ്പതോളം നിര്മാണപ്ലാന്റുകളുണ്ട്.


