Friday, February 20, 2026

”രാജ്യത്തിന്റെ കരുത്തിലും ആര്‍ജ്ജവത്തിലും അവര്‍ ഭയചകിതരാണെന്ന് രാഹുൽ ഗാന്ധി: കോവിഡിൽ രാഷ്ട്രീയം കലരുന്നു

 കോവിഡ് വ്യാപനത്തിനുള്ള സാധ്യത സൂചിപ്പിച്ച് ഭാരത് ജോഡോ യാത്ര നിര്‍ത്തിവെക്കണമെന്നുള്ള ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം കോണ്‍ഗ്രസിന്റെ പദയാത്ര പരാജയപ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ തന്ത്രമാണെന്ന് രാഹുല്‍ ഗാന്ധി. കോവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ കൃത്യമായി പാലിക്കുന്നില്ലെങ്കില്‍ ഭാരത് ജോഡോ യാത്ര നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രി കത്തയച്ചതിനെ പ്രതികരിക്കയായിരുന്നു രാഹുൽ ഗാന്ധി.

ഭാരത് ജോഡോ യാത്ര ഉത്തരേന്ത്യയിൽ ജനകീയ പങ്കാളിത്തത്തോടെ മാറുകയാണ്. ഇത് പുതിയ രാഷ്ട്രീയ ചിന്തയെ കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമിടുന്നുണ്ട്. ലോക് സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായ ഘട്ടമാണ്. മാത്രമല്ല രാജ്യത്തെ വളർന്നു വരുന്ന സാമ്പത്തിക മാന്ദ്യ പ്രശ്നങ്ങളും ഇതിന് കരുത്തു പകരുന്ന സാഹചര്യമാണ്. കോൺഗ്രസിന് പാർട്ടി എന്ന നിലയ്ക്ക് ഇതിനെ അവതരിപ്പിക്കാൻ കഴിഞ്ഞിട്ടില്ല എങ്കിലും ജോഡോ യാത്രയിലെ പ്രതികരണങ്ങൾ അനുകൂലമാവുന്ന സാഹചര്യമാണ്.

രാഷ്ട്രീയ മുഖംമൂടി ആരുടേത്

കോവിഡിനെതിരെ പൊടുന്നനെയുള്ള മുന്‍കരുതല്‍ നടപടികള്‍ ഭാരത് ജോഡോ യാത്ര തടസ്സപ്പെടുത്താനുള്ള തന്ത്രപരമായ നീക്കമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ആരോപിച്ചതിന് പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം. “ഈ യാത്ര കശ്മീര്‍ വരെ സഞ്ചരിക്കും. ഇപ്പോള്‍ അവര്‍ പുതിയ തന്ത്രവുമായി വന്നിരിക്കുകയാണ്. കോവിഡ് വരുന്നുണ്ട് അതിനാല്‍ യാത്ര നിര്‍ത്തണമെന്ന് പറഞ്ഞ് അവരെനിക്ക് കത്തയച്ചു. മാസ്‌ക് ധരിക്കൂ, യാത്ര നിര്‍ത്തൂ… ഇതൊക്കെ മുടന്തന്‍ ന്യായങ്ങളാണ്. ഈ രാജ്യത്തിന്റെ കരുത്തിലും ആര്‍ജ്ജവത്തിലും അവര്‍ ഭയചകിതരാണ്”, ഹരിയാണയിലെ നൂഹില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ രാഹുല്‍ പറഞ്ഞു.

ചൈനയില്‍ കോവിഡ് വ്യാപനം രൂക്ഷമായതിന് പിന്നാലെ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നില്ലെങ്കില്‍ ഭാരത് ജോഡോ യാത്ര നിര്‍ത്തിവെക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ രാഹുലിന് കത്തയച്ചിരുന്നു. മാണ്ഡവ്യയുടെ നടപടിയെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും വിമര്‍ശിക്കുകയും ചെയ്തു. കോവിഡ് വ്യാപിക്കാനിടയുള്ള സാഹചര്യത്തില്‍ ഒരു കുടുംബം മാത്രം ഇതെല്ലാം ചട്ടങ്ങള്‍ക്കതീതമാണെന്ന് കരുതുന്നതുകൊണ്ട്‌ തന്റെ കടമ നിര്‍വഹിക്കാതിരിക്കാന്‍ സാധിക്കില്ലെന്ന് മാണ്ഡവ്യ പറഞ്ഞിരുന്നു.

യാത്രയില്‍ പങ്കെടുത്തതിനാലാണ് പലര്‍ക്കും കോവിഡ് ബാധിച്ചതെന്ന് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ് വിന്ദര്‍ സിങ് സുഖുവിന്റെ കാര്യം പരാമര്‍ശിച്ചുകൊണ്ട് മാണ്ഡവ്യ പറഞ്ഞു. രാജ്യത്തൊട്ടാകെ കോവിഡ് പെരുമാറ്റച്ചട്ടം നടപ്പിലാക്കുകയാണെങ്കില്‍ തങ്ങളും അത് പാലിക്കുമെന്ന് ഇതിന് കോണ്‍ഗ്രസിന്റെ മറുപടി നല്‍കുകയും ചെയ്തിരുന്നു. മാത്രമല്ല ഗുജറാത്ത് തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി മാസ്ക് ഇല്ലാതെ എത്തിയതും പരാമർശിച്ചു.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...