കേരള പൊലീസിന്റെ മുന്നറിയിപ്പ്
അത്യന്തം അപകടകാരികളാണ് രാസലഹരി വസ്തുക്കൾ. അതിൽ തന്നെ കാളകൂടവിഷമെന്നറിയപ്പെടുന്ന അപകടകാരിയാണ് എം ഡി എം എ. ക്രിസ്റ്റൽ രൂപത്തിലുള്ള മെത്തലിൻ ഡയോക്സിൻ മെത്താഫെറ്റാമിൻ എന്ന എം ഡി എം എ യുവാക്കൾക്കിടയിൽ പല പേരുകളിലും അറിയപ്പെടുന്നുണ്ട്. ഐസ് മെത്ത്, കല്ല്, പൊടി, കൽക്കണ്ടം , ക്രിസ്റ്റൽ മെത്ത്, ഷാബു, ക്രിസ്റ്റൽ, ഗ്ലാസ്, ഷാർഡ് , ബ്ലൂ, ഐസ്, ക്രിസ്റ്റൽ ,സ്പീഡ് തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന വസ്തുവും ഇതുതന്നെ. ഉപയോഗിച്ചു തുടങ്ങിയാൽ മറ്റ് ലഹരി വസ്തുക്കളേക്കാൾ പതിന്മടങ്ങ് അപകടകാരിയാണിവ. ഉപയോഗത്തിന്റെ ആരംഭത്തിൽ ആനന്ദം തരുമെങ്കിലും ശരീരത്തെ തകർക്കുന്ന അവസ്ഥയിലേക്ക് ഇത് എത്തിക്കും. ശരീരത്തിന്റെ താപനിലയും , രക്തസമ്മര്‍ദവും അസാധാരണമായി ഉയരുക വഴി ഹൃദയാഘാതം, സ്ട്രോക്ക് എന്നിവയും ഇത് ഉപയോഗിക്കുന്നവരെ പിടികൂടാം. ഈ മയക്കുരുന്ന് മൂക്കിലൂടെ ഉപയോഗിക്കുന്നത് ശ്വാസകോശത്തെ തകരാറിലാക്കും. എംഡിഎംഎയുടെ അമിത ഉപയോഗം ചിലരെ അക്രമകാരികളാക്കി മാറ്റുകയും ചെയ്യും.


