ബി.ജെ.പി ഐ.ടി സെല്‍ മേധാവി അമിത് മാളവ്യക്കെതിരേ കര്‍ണാടക പോലീസ് കേസെടുത്തു. രാഹുല്‍ ഗാന്ധിക്കെതിരേ സാമൂഹിക മാധ്യമത്തിലൂടെ അപകീര്‍ത്തികരവും വ്യാജവുമായ പ്രചാരണം നടത്തിയെന്ന മുന്‍ കോണ്‍ഗ്രസ് എം.എല്‍.എ രമേഷ് ബാബു നല്കിയ പരാതിയിലാണ് നടപടി.
രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് മാളവ്യ ട്വീറ്റ് ചെയ്ത 2.28 മിനിറ്റ് ദൈര്‍ഘ്യമുള്ള ആനിമേറ്റഡ് വിദ്വേഷ പ്രചാരണമാണെന്ന വിമർശനം ഉയർത്തു. ഈ വീഡിയോ അപകീര്‍ത്തികരവും വ്യാജവുമാണെന്നാണ് രമേശ് ബാബുവിന്റെ പരാതിയില്‍.
വ്യക്തിഹത്യ ചെയ്യുന്ന പോസ്റ്റ് ആവർത്തിച്ചു
രാഹുല്‍ അപകടകാരിയും വഞ്ചകനുമാണെന്ന അടിക്കുറിപ്പോടെ കഴിഞ്ഞ ജൂണ്‍ 17നാണ് മാളവ്യ വീഡിയോ ആദ്യം ട്വിറ്റ് ചെയ്തത്. രാഹുല്‍ വിദേശ ശക്തികളുടെ ആളാണോയെന്ന ചോദ്യത്തോടെ തൊട്ടടുത്ത ദിവസം വീഡിയോ വീണ്ടും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് കോണ്‍ഗ്രസ് നേതാവ് പരാതിയുമായി പോലീസിനെ സമീപിച്ചത്.
കേസെടുത്ത നടപടിയെ ശക്തമായി വിമര്‍ശിച്ച് ബിജെപി രംഗത്തെത്തി. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് ബിജെപി എം.പി തേജസ്വി സൂര്യ ആരോപിച്ചു.


