വ്യാഴാഴ്ച ഡല്‍ഹിയില്‍ ചേരുന്ന പാര്‍ട്ടിയുടെ നിര്‍ണായക യോഗത്തില്‍ രാഹുൽ ഗാന്ധി പങ്കെടുക്കില്ല. ചൊവ്വാഴ്ച രാവിലെ വിദേശത്തേക്ക് പുറപ്പെട്ട രാഹുല്‍ ഞായറാഴ്ചയോടെയാവും മടങ്ങിയെത്തുക.
ജൂലായ് 18ന് പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനവും രാഷ്ട്രപതി തിരഞ്ഞെടുപ്പും നടക്കാനിരിക്കെയാണ്. ഇതിനിടയിലാണ് രാഹുലിന്റെ വിദേശ സന്ദര്‍ശനം.
ഭാരത് ജോഡോ യാത്രയുടെയും കോണ്‍ഗ്രസിലെ ആഭ്യന്തര തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളും വിലയിരുത്താന്‍ വ്യഴാഴ്ച ചേരുന്ന പാര്‍ട്ടി യോഗത്തിലും രാഹുല്‍ ഉണ്ടാവില്ല. എല്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരും സംസ്ഥാന അധ്യക്ഷന്മാരും പങ്കെടുക്കുന്ന നിര്‍ണായക പാര്‍ട്ടി യോഗമാണിത്.
രാഹുലിന്റെ വിദേശയാത്ര സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ പാര്‍ട്ടി പുറത്തുവിട്ടിട്ടില്ല.


