രൂപയുടെ മൂല്യം എക്കാലത്തെയും തകർച്ചയിൽ, ഡോളർ ശക്തിപ്പെടുകയാണ് ചെയ്യുന്നതെന്ന് ധനമന്ത്രി

വളര്‍ന്നുവരുന്ന മറ്റ് കറന്‍സികളെ അപേക്ഷിച്ച് ഇന്ത്യന്‍ രൂപ മികച്ച പ്രകടനമാണ് കാഴ്ചവെയ്ക്കുന്നതെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. രൂപയുടെ മൂല്യം ഇടിയുന്നില്ലെന്നും ഡോളറിന്റെ മൂല്യം തുടര്‍ച്ചയായി ശക്തിപ്പെടുകയാണെന്നും അവര്‍ പറഞ്ഞു.

ഡോളറിനെതിരേ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിരക്കിലേക്ക് ഇടിഞ്ഞതിന് പിന്നാലെയാണ് രാഷട്രീയ വിവാദത്തിന് തുടർച്ചയായണ് മന്ത്രിയുടെ ന്യായീകരണം . ഇത് സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ധനമന്ത്രി.

ഇന്ത്യൻ രൂപ ചരിത്രത്തിലെ ഏറ്റവും താഴ്ചയിലേക്ക് എത്തുക മാത്രമല്ല ചെയ്തിരിക്കുന്നത്. ആഗോള പട്ടിണി സൂചികയിൽ ഇന്ത്യ ബംഗ്ലാദേശിനും ഭൂട്ടാനും പിറകിലായി. കോവിഡ് കാലത്തിന് ശേഷം ഏറ്റവും അധികം പേർ ദാരിദ്രത്തിലേക്ക് വലിച്ചെറിയപ്പെട്ടത് ഇന്ത്യയിലാണ്. കോവിഡ് പ്രതിസന്ധി ബാധിച്ച ജനങ്ങളിൽ ഇത്തരത്തിൽ മുക്കാൽ പങ്കും ഇന്ത്യയിൽ നിന്നാണ്. ഇവ തുടർച്ചയായി വാർത്തായയതോടെയാണ് മന്ത്രിയുടെ പ്രതികരണം.

ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിയുന്നില്ലെന്നും എന്നാല്‍ യുഎസ് ഡോളര്‍ ഇടതടവില്ലാതെ ശക്തിപ്പെടുകയാണെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. രൂപയുടെ തകര്‍ച്ച തടയാന്‍ റിസര്‍വ് ബാങ്ക് പരമാവധി ശ്രമിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. മറ്റെല്ലാ കറന്‍സികളും ഡോളറിനെതിരെ പ്രകടനം നടത്തുകയാണെന്നും യുഎസ് സന്ദര്‍ശന വേളയില്‍ വാഷിങ്ടണില്‍
മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് ധനമന്ത്രി പറഞ്ഞു.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...