റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ സാമ്പത്തിക വകുപ്പ് മേധാവിയും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിൻ്റെ ഏറ്റവും അടുത്ത വ്യക്തിയുമായ മറീന യാങ്കിന (58) കെട്ടിടത്തില്‍നിന്ന് വീണുമരിച്ചു. സെന്റ് പീറ്റര്‍സ്ബര്‍ഗിലെ കലിനിസ്‌കി മേഖലയിലെ പാര്‍പ്പിട സമുച്ചയത്തിന്റെ പതിനാറാം നിലയില്‍നിന്ന് താഴേക്ക് വീണാണ് മരണമെന്ന് ദി ഇൻ്റിപെൻഡൻ്റ് പത്രം റിപ്പോർട്ട് ചെയ്തു.
റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിനുമായി ഏറെ അടുപ്പമുള്ള വ്യക്തിയായിരുന്നു മറീന. റഷ്യ-യുക്രൈന്‍ യുദ്ധത്തിനു ആവശ്യമായ ധനസഹായം കണ്ടെത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചിരുന്നത് ഇവരാണ്. റഷ്യയുടെ അഞ്ച് ജ്യോഗ്രഫിക്കല്‍ ബറ്റാലിയനുകളില്‍ വെസ്‌റ്റേണ്‍ മിലിറ്ററി ഡിസ്ട്രിക്റ്റിന്റെ സാമ്പത്തിക ചുമതല വഹിച്ചിരുന്നത് മറീനയായിരുന്നു.
ബറ്റാലിയന്റെ ചുമതല വഹിച്ചവരെ യുക്രൈന്‍ യുദ്ധം ആരംഭിച്ചതിനു പിന്നാലെ പുടിന്‍ പലവട്ടം മാറ്റിയിരുന്നു. മറീന വീണു മരിച്ചത് അവരുടെ ഭർത്താവിൻ്റെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റ് സമുച്ചയത്തിൽ നിന്നാണ്. മറീനയുടെ മരണം ആത്മഹത്യയെന്ന നിലയിൽ അന്വേഷിക്കുന്നതായാണ് റഷ്യൻ പ്രാദശിക മാധ്യമങ്ങൾ വ്യക്തമാക്കുന്നത്.
റഷ്യന്‍ മിലിട്ടറി ജനറല്‍ വ്‌ളാദിമിര്‍ മാക്കറോവ് ആത്മഹത്യ ചെയ്ത് ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോഴാണ് അടുത്ത മരണമുണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം ഫെബ്രുവരി 24 നാണ് റഷ്യ ഉക്രെയിൻ യുദ്ധം തുടങ്ങിയത്.


