ഭൂമി കുംഭകോണ കേസില്‍ ബിഹാര്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിനെ സിബിഐ ചോദ്യം ചെയ്യും. സിബിഐ സംഘം ലാലു പ്രസാദിന്റെ ഡല്‍ഹിയിലെ വസതിയിലെത്തി. ഗൂഢാലോചനയും പണമിടപാടും കണ്ടെത്താനുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് പുതിയ ചോദ്യം ചെയ്യലെന്നാണ് സിബിഐ വിശദീകരണം
കേന്ദ്ര ഏജൻസികളെ രാഷ്ട്രീയ പകപോക്കലിനായി ഉപയോഗപ്പെടുത്തുന്നു എന്നു കാണിച്ച് പ്രതിപക്ഷ കക്ഷികൾ ചേർന്ന് പ്രധാനമന്ത്രിക്ക് കത്ത് അയച്ചിരുന്നു. ഇതിന് തുടർച്ചയായി തൊട്ടടുത്ത ദിവസമാണ് 2009 ലെ കേസിൽ റാബ്രിദേവിയുടെ വീട്ടിൽ അന്വേഷക സംഘം എത്തിയത്. പിന്നാലെ ലാലു പ്രസാദിനെയും ചോദ്യം ചെയ്യുകയാണ്.
ആരോഗ്യാവസ്ഥ തീരെ മോശമായതിനാൽ മകള്‍ മിസ ഭാരതിയുടെ വീട്ടിൽ ചികിത്സയിലാണ് ലാലു പ്രസാദ് യാദവ്. രാവിലെ 10.40ഓടുകൂടിയാണ് സിബിഐ സംഘം പണ്ഡാര പാര്‍ക്കിലെ വീട്ടിലെത്തിയത്. ലാലു പ്രസാദിന്റെ ആരോഗ്യ നില മോശമാണെന്നും സംസാരിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്നും ബന്ധുക്കൾ പറഞ്ഞു.
സിബിഐ നടപടിക്കെതിരെ ലാലു പ്രസാദിന്റെ മകള്‍ രോഹിണി ആചാര്യയും രംഗത്തുവന്നു.
ഇന്നലെ ലാലു പ്രസാദ് യാദവിന്റെ ഭാര്യയും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയുമായ റാബ്രി ദേവിയെ സിബിഐ ചോദ്യം ചെയ്തിരുന്നു. പട്നയിലെ വസതിയില്‍ അഞ്ച് മണിക്കൂറോളമാണ് റാബ്രിയെ ചോദ്യം ചെയ്തത്.
കുംഭകോണ കേസില്‍ ലാലു പ്രസാദ്, റാബ്രി ദേവി, മകള്‍ മിഷ എന്നിവരെയും മറ്റ് 14 പേരെയും ചേര്‍ത്ത് സിബിഐ നേരത്തെ കുറ്റപത്രം തയ്യാറാക്കിയിരുന്നു.


