ഇന്ത്യയുടെ റുപേ, യുപിഐ സേവനങ്ങള്‍ക്ക് ഒമാൻ സർക്കാരിൻ്റെ അംഗീകാരം. രാജ്യത്തെ മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ക്ക് ഇത് പ്രയോജനപ്രദമാവും. ഒമാനില്‍ 6.5 ലക്ഷത്തോളം ഇന്ത്യക്കാരുണ്ട്.
. വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ ഒമാന്‍ സന്ദര്‍ശന വേളയില്‍ നാഷണല്‍ പേമെന്റ്സ് കോര്പറേഷന് ഓഫ് ഇന്ത്യയും (എന്‍പിസിഐ) സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാനും (സിബിഒ) ഡിജിറ്റല്‍ സാമ്പത്തിക പണമിടപാട് സേവനങ്ങള്‍ക്കായുള്ള സഹകരണത്തിനുള്ള കരാര്‍ ഒപ്പിടും.
നിലവില്‍ യു.എ.ഇ, ബഹറിന്‍, സൗദി അറേബ്യ തുടങ്ങിയ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ റൂപേ കാര്‍ഡുകള്‍ ഉപയോഗിക്കുന്നുണ്ട്. യുഎഇയാണ് ആദ്യമായി റൂപേ കാര്‍ഡ് സേവനം ആരംഭിച്ച ഗള്‍ഫ് രാജ്യം. 2019 ല്‍ ആയിരുന്നു ഇത്. മാസ്റ്റര്‍ കാര്‍ഡ്, വിസ പോലുള്ള സേവനങ്ങള്‍ക്ക് സമാനമായ പ്ലാറ്റ്ഫോം ആണ് ഇന്ത്യയുടെ റുപേ.
2018 ല്‍ സിങ്കപ്പൂരിലും പിന്നാലെ ഭൂട്ടാന്, മാലിദീപ് എന്നിവിടങ്ങളിലും റൂപേ സേവനം അവതരിപ്പിച്ചിരുന്നു.


