സംസ്ഥാനത്തെ 374 റോഡുകള്‍ അതീവ അപകടത്തിലാണെന്ന് നാറ്റ്പാക് റിപ്പോര്‍. ഇവയിൽ തന്നെ അടിയന്തരമായി നവീകരണം ആവശ്യമായിട്ടുള്ള 75 എണ്ണമുണ്ട്. ഇവയിൽ 25 എണ്ണം ദേശീയ പാതകളാണ്.
നാറ്റ്പാക് റിപ്പോര്‍ട്ട് റോഡ് സുരക്ഷാ അതോരിറ്റിയുടെ മുന്നിൽ എത്തി എങ്കിലും നടപടി നീളുകയാണ്. 25 റോഡുകളുടെ അറ്റകുറ്റപ്പണി നടത്താന്‍ റോഡ് സുരക്ഷാ അതോരിറ്റി അനുവദിച്ച 32 കോടി പൊതുമരാമത്ത് വകുപ്പ് ഉപയോഗിച്ചിട്ടില്ല.
കൊവിഡ് കാലത്ത് 3,32,93 അപകടങ്ങള്‍ സംസ്ഥാനത്തുണ്ടായി. 3,429 പേരാണ് റോഡപകടങ്ങളില്‍ മരിച്ചത്. കൊവിഡിന് മുന്‍പുള്ള വര്‍ഷങ്ങളില്‍ അപകടങ്ങൾ 45,000 വരെയായിരുന്നു. രേഖപ്പെടുത്തപ്പെട്ടവ മാത്രമാണിത്. കേരളത്തില്‍ റോഡ് അപകടങ്ങള്‍ ഈ വിധം ഉയരുന്നതിൻ്റെ കാരണങ്ങള്‍ നാറ്റ്പാക് പഠനവിധേയമാക്കിയിരുന്നു. ഈ റിപ്പോർട്ടാണ് അവഗണനയിൽ തുടരുന്നത്.
അടിയന്തരി ശ്രദ്ധ വേണ്ട 25 റോഡുകളിലെ തകരാറുകള്‍ പരിഹരിക്കാന്‍ റോഡ് സുരക്ഷാ അതോരിറ്റി അനുവദിച്ച 32 കോടി രണ്ട് വര്‍ഷം കഴിഞ്ഞിട്ടും ഉപയോഗിച്ചിട്ടില്ല. ശേഷിക്കുന്ന 25 റോഡുകളില്‍ സ്ഥലം ഏറ്റെടുത്തുതരാന്‍ അതോറിറ്റി നിര്‍ദേശം നല്‍കിയിട്ടും നടപടിയുണ്ടായിട്ടില്ല.


