ലോകകപ്പ് ചരിത്രത്തിലെ തന്നെ ടീമിന്റെ ഏറ്റവും വലിയ വിജയമായിരുന്നു കോസ്റ്ററീക്കയ്‌ക്കെതിരേ സ്പെയിൻ നേടിയത്. മത്സരത്തില്‍ യുവതാരങ്ങളുടെ നിരയാണ് വല കെട്ടിയത്. ഗോള്‍ നേടിയ ബാഴ്‌സലോണ താരം ഗാവി ലോകകപ്പ് ചരിത്രത്തില്‍ ഇടം നേടി ടീമിൻ്റെ മറ്റൊരു റെക്കാഡായി.
ലോകകപ്പില്‍ ഗോള്‍ നേടുന്ന പ്രായം കുറഞ്ഞ മൂന്നാമത്തെ താരമെന്ന നേട്ടമാണ് ഗാവി കുറിച്ചത്. ലോകകപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോള്‍ സ്‌കോറര്‍ പെലെയാണ്.
പെലെയ്ക്ക് ശേഷം ലോകപ്പില്‍ ഗോള്‍ നേടുന്ന പ്രായം കുറഞ്ഞ താരം മാനുവല്‍ റൊസാസാണ്. 1958-ലോകകപ്പില്‍ ഗോള്‍ നേടുമ്പോള്‍ പെലെയ്ക്ക് 17 വര്‍ഷവും 249 ദിവസവുമാണ് പ്രായം.
മാനുവല്‍ റൊസാസ ഗോള്‍ നേടുമ്പോള്‍ 18 ലര്‍ഷവും 93 ദിവസവുമാണ് പ്രായം.
ഗാവിയ്ക്ക് 18 വര്‍ഷവും 110 ദിവസവുമാണ് പ്രായം.
ഗാവിയുടെ ഗോളടക്കം ഏകപക്ഷീയമായ ഏഴ് ഗോളുകള്‍ക്കാണ് സ്‌പെയ്ന്‍ കോസ്റ്ററീക്കയെ തകര്‍ത്തത്. ലോകകപ്പ് ചരിത്രത്തില്‍ ഒരു മത്സരത്തില്‍ ഏറ്റവുമധികം പാസുകള്‍ പൂര്‍ത്തീകരിച്ച ടീം എന്ന റെക്കോഡ് സ്പാനിഷ് പട ഈ മത്സരത്തിലൂടെ സ്വന്തമാക്കി.