നിലവിലെ റണ്ണറപ്പുകളായ ക്രൊയേഷ്യയും മൂന്നാം സ്ഥാനക്കാരായ ബെല്‍ജിയവും തമ്മിലുള്ള കളിയിൽ ഒരു പെനാൽട്ടി അകത്തും പുറത്തുമില്ലാതെ നഷ്ടമായി. ക്രൊയേഷ്യയ്ക്ക് അനുകൂലമായി റഫറി പെനാല്‍റ്റി അനുവദിച്ചെങ്കിലും വാർ അത് നിഷേധിച്ചു.
Video assistant referee അഥവാ വാർ
മത്സരത്തിന്റെ 16-ാം മിനിറ്റിലാണ് സാങ്കേതികതയുടെ ആ കളി കാര്യമായത്. ക്രൊയേഷ്യയുടെ ആന്ദ്രെ ക്രാമറിച്ചിനെ ബോക്സില്‍ വെച്ച് ബെല്‍ജിയം താരം യാന്നിക്ക് ഫെറെയ്റ കറാസോ വീഴ്ത്തിയതിനെത്തുടര്‍ന്ന് റഫറി പെനാല്‍റ്റി അനുവദിച്ചിരുന്നതാണ്. കിക്കെടുക്കാനായി നായകന് ലൂക്കാ മോഡ്രിച്ച് തയ്യാറെടുത്തതുമാണ്.
പെട്ടെന്നാണ് റഫറി ആന്റണി ടെയ്ലര് വാര് സ്ക്രീന്‍ നോക്കിയത്. റീപ്ലേയില്‍ ഫൗളിന് പകരം ഓഫ്സൈഡാണ് തെളിഞ്ഞത്. ക്രൊയേഷ്യയുടെ ഡെയാന്‍ ലോവ്റന് മില്ലി മീറ്ററുകളുടെ വ്യത്യാസത്തില്‍ ഓഫ് സൈഡായി നിന്നത് വാറിലൂടെ തെളിഞ്ഞു. ഇതോടെ ക്രൊയേഷ്യയ്ക്ക് പെനാല്‍റ്റി നഷ്ടമായി.
ഫ്രാൻസ് ടുണീഷ്യ മത്സരത്തിലും ഇതേ അനുഭവം ഉണ്ടായിരുന്നു. ഗ്രിസ്മാൻ നേടിയ ഗോൾ തന്നെയും അസാധുവായി തീർന്നു. മനുഷ്യരുടെ കളിയിൽ അതീത സാങ്കേതിക വിദ്യ കാവൽ നിൽക്കുമ്പോൾ തീരുമാനങ്ങൾ പലപ്പോഴും മാനുഷികം അല്ലാതെ വരുന്നു എന്നാണ് പരാതി. മനുഷ്യൻ്റെ സൂക്ഷ്മതയ്ക്കും അപ്പുറം പോയി കളിയിലെ കളി നഷ്ടപ്പെടുത്തുന്നു.
ക്രൊയേഷ്യയുടെ ഡെയാന്‍ ലോവ്റന് മില്ലി മീറ്ററുകളുടെ വ്യത്യാസത്തില്‍ ഓഫ് സൈഡായി നിന്നത് വാറിലൂടെ തെളിഞ്ഞു. ഓഫ് സൈഡിന്റെ ഗ്രാഫിക് വീഡിയോയില്‍ ലോവ്റെന്റെ വിരല്‍ത്തുമ്പാണ് ഓഫ്സൈഡായത് എന്ന് വ്യക്തമായപ്പോള്‍ ആരാധകര്‍ അമ്പരന്നു. വാര് മൂലം ക്രൊയേഷ്യയ്ക്ക് നഷ്ടമായത് അര്‍ഹമായ പെനാല്‍റ്റിയാണ്. ടെക്നോളജി ഇത് ഓഫ് സൈഡാണെന്ന് തെളിയിക്കുന്നുണ്ടെങ്കിലും ആരാധകര്‍ സങ്കടത്തിലായി. ഇത് കളിയിലെ കാര്യം നഷ്ടപ്പെടുത്തുമോ എന്നും ആരാധകർ പരാതിപ്പെടുന്നു.
സീരിയസ് മിസ്സ്ഡ് ഇൻസിഡൻ്റുകൾ പിടിക്കാനാണ് വാർ കൊണ്ടു വന്നത്. ഈ സംവിധാനത്തിലൂടെ നാല് കാറ്റഗറികളിലായി നിരീക്ഷണം നടത്താൻ സാധിക്കും.


