വയോധികയ്ക്ക് ഭൂരേഖ നൽകിയില്ല; കൃഷി ഓഫീസർക്ക് എറണാകുളത്തുനിന്നും മാഹിയിലേക്ക് മാറ്റം

ഔദ്യോഗിക കൃത്യനിർവഹണത്തിൽ അലംഭാവം കാട്ടിയതിന് കൃഷി ഓഫീസർക്ക് സ്ഥലം മാറ്റം. 80 കാരിയായ വയോധികയുടെ സേവനാവകാശം ലംഘിച്ചതിനാണ് കൃഷി ഓഫീസർക്കെതിരെ നടപടി. എറണാകുളം ജില്ലയിലെ പായിപ്ര പഞ്ചായത്തിലെ കൃഷി ഓഫീസറെ കണ്ണൂർ ജില്ലയിലെ ന്യൂ മാഹി കൃഷി ഭവനിലേക്കാണ് മാറ്റിയത്.

ഭൂമി തരം മാറ്റുന്നതുമായി ബന്ധപ്പെട്ട്  രേഖക്കായെത്തിയ 80 വയസുകാരിക്ക്  രേഖ നല്‍കാതിരുന്ന സംഭവത്തിലാണ് നടപടി. പായിപ്ര പഞ്ചായത്ത് കൃഷി ഓഫീസർ എംബി രശ്മിയെയാണ്  കണ്ണൂർ ജില്ലയിലെ കൃഷി ഭവനിലേക്ക് സ്ഥലം മാറ്റിയത്. പലതവണ നടത്തിച്ചു. എങ്കിലും അവകാശപ്പെട്ട രേഖ നൽകിയില്ല.

പായിപ്ര പഞ്ചായത്തിലെ 22ാം വാര്‍ഡില്‍ താമസിക്കുന്ന എലിയാമ്മയ്ക്കാണ് ദുരനുഭവം. തുടർന്ന്, ഭൂമി തരംമാറ്റുന്നതിന് തനിക്ക് കൃഷി ഓഫീസർ രേഖകൾ നൽകുന്നില്ലെന്ന പരാതിയുമായി ഏലിയാമ്മ പഞ്ചായത്തിനെ സമീപിച്ചിരുന്നു. കൃഷി ഓഫീസറുടെ നടപടിയിൽ പ്രധിക്ഷേധിച്ച് പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കിയുടെ  നേതൃത്വത്തിൽ കൃഷി ഭവന് മുന്നിൽ കുത്തിയിരിപ്പും നടത്തി.

ഒടുവിൽ കൃഷി വകുപ്പിലെ എറണാകുളം ജില്ലയിലെ ഡപ്യൂട്ടി ഡയറക്ടർ ടാനി തോമസ് സ്ഥലത്തെത്തി രേഖ നൽകാന്‍ തടസ്സമില്ലെന്ന് കണ്ടെത്തി. ഇതിന് പിന്നാലെ തദ്ദേശ പ്രതിനിധികൾ നടപടി ആവശ്യപ്പെട്ട് രംഗത്ത് എത്തി.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...