കേരളത്തില്‍ നിന്ന് എ വിജയരാഘവനെ സിപിഎം പോളിറ്റ് ബ്യൂറോയിലേക്ക് തിരഞ്ഞെടുത്തു. കേന്ദ്രകമ്മിറ്റിയിലേക്ക് ഇത്തവണ കേരളത്തില്‍ നിന്ന് നാല് പുതുമുഖങ്ങളാണ്. കെഎന്‍ ബാലഗോപാല്‍, പി സതീദേവി, പി രാജീവ്, സിഎസ് സുജാത എന്നിവരാണ് പുതുമുഖങ്ങൾ.
സീതാറാം യെച്ചൂരി സിപിഎം ജനറല്‍ സെക്രട്ടറിയായി തുടരും. മൂന്നാം തവണയാണ് യെച്ചൂരിയെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തത്.
പിബിയിൽ മൂന്നു പുതുമുഖങ്ങളുണ്ട്. എ വിജയരാഘവനെ കൂടാതെ കിസാന്‍സഭ ദേശീയ പ്രസിഡന്റ് അശോക് ധാവ്ളെ,രാമചന്ദ്ര ദോംഎന്നിവരാണ് പി.ബിയിലെ മറ്റ് പുതുമുഖങ്ങള്‍. കേരളത്തില്‍ നിന്നുള്ള നാല് പേരുള്‍പ്പെടെ 17 പുതുമുഖങ്ങളാണ് കേന്ദ്രകമ്മിറ്റിയിലെത്തിയത്.
പി.കരുണാകരന്‍, വൈക്കം വിശ്വന്‍ എന്നിവരാണ് സെൻട്രൽ കമ്മിറ്റിയിൽ നിന്നും സ്ഥാനമൊഴിയുന്ന മലയാളികള്‍. അവരുടെ പകരക്കാരാണ് ബാലഗോപാലും രാജീവും. എംസി ജോസഫൈനായിരുന്നു ഒഴിയുന്ന മറ്റൊരു അംഗം. ഇവര്‍ക്ക് പകരമായി കേന്ദ്രകമ്മിറ്റിയിലെ വനിതാ പ്രാതിനിധ്യം കൂട്ടുന്നതിന്റെ ഭാഗാമായാണ് പി സതീദേവിയേയും സിഎസ് സുജാതയും എത്തിയത്.
വെസ്റ്റ് ബംഗാളിൽ നിന്നുള്ള ഡോ. രാമചന്ദ്ര ഡോം പോളിറ്റ് ബ്യൂറോയിലെ ആദ്യ ദളിത് അംഗമാണ്. ഏഴുതവണ ലോകസഭാംഗമായിരുന്നു.
പി.ബി അംഗങ്ങൾ
സീതാറാം യെച്ചുരി, പ്രകാശ് കാരാട്ട്, പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, ബ്രിന്ദ കാരാട്ട്, മണിക് സർക്കാർ, മുഹമ്മദ് സലിം, സൂര്യകാന്ത് മിശ്ര, ബി.വി. രാഘവുലു, തപൻ സെൻ, നിലോൽപൽ ബസു, എം.എ. ബേബി, ജി. രാമകൃഷ്ണൻ, സുഭാഷിണി അലി, രാമചന്ദ്ര ദോം, അശോക് ധാവ്ളെ, എ. വിജയരാഘവൻ.
പാർട്ടി കോൺഗ്രസ് 85 അംഗ കേന്ദ്ര കമ്മിറ്റിയെയാണ് തെരഞ്ഞെടുത്തത്.