2019 മുതല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയത് 21 വിദേശ സന്ദര്‍ശനങ്ങള്‍ 22.76 കോടിരൂപയാണ് ഇതിനായി ചെലവഴിച്ചത്. കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയില്‍ വെളിപ്പെടുത്തിയതാണ് ഇക്കാര്യം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ സന്ദര്‍ശനങ്ങള്‍ക്കായി 22,76,76,934 രൂപ ചിലവഴിച്ചു. അതോടൊപ്പം വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറിന്റെ വിദേശ സന്ദര്‍ശനങ്ങള്‍ക്ക് 20,87,01,475 കോടി രൂപയും ചെലവഴിച്ചു. 2019 മുതല്‍ എസ്. ജയ്ശങ്കര്‍ 86 വിദേശ സന്ദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്.
2019 മുതല്‍ രണ്ടു രാഷ്ട്രപതിമാരുടെ വിദേശ സന്ദര്‍ശനത്തിനായി 6.24 കോടിരൂപയാണ് ചെലവഴിച്ചിട്ടുള്ളത്. രാഷ്ട്രപതിയായിരിക്കെ രാംനാഥ് കോവിന്ദ് 2019 മുതല്‍ ഏഴു വിദേശ സന്ദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്. 2022-ല്‍ രാഷ്ട്രപതി സ്ഥാനത്തെത്തിയ ദ്രൗപദി മുര്‍മു ഇതുവരെ ഒരു വിദേശ സന്ദര്‍ശനമാണ് നടത്തിയത്. കഴിഞ്ഞ സെപ്റ്റംബറില്‍ യു.കെയിലേക്കായിരുന്നു ഇത്.


