മദ്യംനൽകി വിദ്യാർഥിയെ പീഡിപ്പിച്ച കേസിൽ ട്യൂഷൻ അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നി സ്കൂൾ അധികൃതർ കൗൺസിലിങ്ങിന് വിധേയനാക്കിയിരുന്നു. അപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. തൃശൂർ മണ്ണുത്തിയിലാണ് സംഭവം
അധ്യാപകർ വിവരം ശിശുക്ഷേമ സമിതി അംഗങ്ങളെ അറിയിച്ചു. ശിശുക്ഷേമ സമിതി മണ്ണുത്തി പോലീസ് സ്റ്റേഷനിൽ ഇതു സംബന്ധിച്ച് പരാതിപ്പെട്ടു. തുടർന്നു നടന്ന അന്വേഷണത്തിന് ഒടുവിലാണ് അറസ്റ്റ്.
കോവിഡ് കാലത്ത് വീടിനു സമീപം ആരംഭിച്ച ട്യൂഷൻ സ്ഥാപനത്തിൽ കുട്ടി പഠിച്ചിരുന്നു. ഈ സമയത്താണ് പീഡനം നടന്നത്. സ്കൂളിൽ എത്തിയ കുട്ടിയുടെ പെരുമാറ്റത്തിൽ പ്രശ്നങ്ങൾ ദൃശ്യമായത് സംശയം ജനിപ്പിച്ചു. തുടന്നാണ് കുട്ടി കൌണസിലിങ്ങിനിടെ കാര്യങ്ങൾ വെളിപ്പെടുത്തിയത്. ഫിറ്റ്നസ് ട്രെയിനർ ആയി ജോലി ചെയ്തിരുന്ന വ്യക്തിയാണ് അധ്യാപിക. കോവിഡ് കാലത്ത് ട്യൂഷൻ നടത്തുകയായിരുന്നു. അറസ്റ്റു ചെയ്ത ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


