ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സാങ്കേതിക വിദ്യയുടെ സാധ്യതകൾ വിമാനത്താവളങ്ങളിലും ഉപയോഗിച്ച് തുടങ്ങുന്നു. ഡിജി യാത്ര എന്ന പേരില്‍ പുതിയ സംവിധാനത്തിന് തുടക്കമിട്ടു. ആഭ്യന്തര യാത്രക്കാര്‍ക്ക് മാത്രമായി ഇന്ന് ഡല്‍ഹി, ബംഗളുരു, വാരാണസി എന്നീ മൂന്ന് വിമാനത്താവളങ്ങളില്‍ ഈ സംവിധാനം അവതരിപ്പിച്ചു. ചെക്ക് പോയിന്റുകളില്‍ കടലാസ് രഹിതമായ പരിശോധനാ സംവിധാനമാണ്. ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് മുഖം പരിശോധിക്കും. ഇത് ബോര്‍ഡിങ് പാസുമായി ബന്ധിപ്പിച്ച് തിരിച്ചറിയും എന്നതാണ് ചെയ്യുന്നത്.
അടുത്തത് ഹൈദരാബാദ്, കൊല്‍ക്കത്ത, പുണെ, വിജയവാഡ
ഹൈദരാബാദ്, കൊല്‍ക്കത്ത, പുണെ, വിജയവാഡ എന്നിവിടങ്ങളില്‍ 2023 മാര്‍ച്ചോടുകൂടി ആഭ്യന്തര യാത്രക്കാര്‍ക്കായി ഡിജി യാത്ര അവതരിപ്പിക്കും. ക്രമേണ മറ്റ് വിമാനത്താവളങ്ങളിലും. ഇതിനായി ആധാര്‍ വെരിഫിക്കേഷന്റെ അടിസ്ഥാനത്തില്‍ ഡിജി യാത്ര ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണിലെ ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സംവിധാനം ഉപയോഗിച്ച് സ്വന്തം ചിത്രം പകര്‍ത്തിയാണ് ഈ വണ്‍ ടൈം രജിസ്ട്രേഷന്‍.


