വിന്‍ഡോസ് 11 ഫോട്ടോസ് ആപ്പിന് പുതിയ ഡിസൈനും മാറ്റങ്ങളുമായി മൈക്രോസോഫ്റ്റ്. ശ്രദ്ധേയമായ മാറ്റം ഇതിലെ ഗാലറി വ്യൂ ആണ്. കംപ്യൂട്ടറിലെ ചിത്രങ്ങള്‍ തിരയാന്‍ വിവിധ രീതികളിൽ സാധിക്കും വിധമാവും മാറ്റം.
ചിത്രങ്ങള്‍ തിരയുന്നതും കണ്ടുപിടിക്കുന്നതും ലളിതമാക്കുകയാണ് പുതിയ ഡിസൈനിലൂടെ. ഇതുവഴി ചിത്രങ്ങള്‍ വളരെ എളുപ്പത്തില്‍ വണ്‍ഡ്രൈവിലേക്ക് ബാക്ക് അപ്പ് ചെയ്യാനും സാധിക്കും. വിവിധ ഡിസൈനർ സൌകര്യങ്ങളും ലഭിക്കും. ഫോട്ടോകൾ നേരിട്ട് ഗ്യാലറിയിലേക്ക് ഡൌൺ ലോഡ് ചെയ്യാം.
വിന്‍ഡോസ് ഇന്‍സൈഡര്‍ ഉപഭോക്താക്കള്‍ക്കാണ് ഈ പുതിയ ഫോട്ടോസ് ആപ്പിന്റെ പ്രിവ്യൂ പതിപ്പ് ആദ്യം ലിക്കുക. 11 മുതലാണ് മാറ്റം. ഈ ഉപഭോക്താക്കളില്‍ നിന്നുള്ള അഭിപ്രായങ്ങള്‍ അറിഞ്ഞ ശേഷമായിരിക്കും ഇത് കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുക.
ഗൂഗിള്‍ ഫോട്ടോസിന് സമാനമായി ‘മെമ്മറീസ്’ ഫീച്ചര്ഇതിലുണ്ടാവും. മള്‍ടി വിന്‍ഡോ, മള്‍ടി സ്ക്രീന്‍ ഫീച്ചറുകള്‍, ഫോണില്‍ നിന്നും മറ്റ് എക്സ്റ്റേണല്‍ സ്റ്റോറേജുകളില്‍ നിന്നും എളുപ്പം ഇംപോര്‍ട്ട് ചെയ്യാനുള്ള സൗകര്യം ഉണ്ടാവും


