വീട്ടിലേക്കുള്ള വഴിയിൽ മൂത്രം ഒഴിച്ചത് ചോദ്യം ചെയ്തതിന് യുവാവിനെ മർദ്ദിച്ച് അവശരാക്കിയ പൊലീസുകാർക്ക് സസ്പെൻഷൻ.
ചങ്ങനാശേരി ട്രാഫിക് പൊലീസുദ്യോഗസ്ഥന്‍ നിവാസ്, സീനിയര്‍ സിപിഒ ജിബിന്‍, ഡ്രൈവര്‍ പിപി പ്രശാന്ത് എന്നിവരെയാണ് കോട്ടയം എസ്‌പി സസ്‌പെന്റ് ചെയ്‌തത്. വകുപ്പ് തല പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
തലസ്ഥാനത്ത് പൊലീസ് അസോസിയേഷന്‍ സമ്മേളനത്തിനെത്തിയ പൊലീസുകാരാണ് റെയില്‍വേ ജീവനക്കാരനായ യുവാവിനെ മര്‍ദ്ദിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവമുണ്ടായത്. കിളിമാനൂര്‍ ബിവറേജസിന് സമീപം വീട്ടിലേക്കുള്ള സ്വകാര്യ വഴിയില്‍ ഈ മൂന്ന് പൊലീസുകാര്‍ മൂത്രമൊഴിച്ചു. ഇത് വീട്ടുടമയായ രജീഷ് ചോദ്യം ചെയ്തു.
ചോദ്യം ചെയ്തത് ഇഷ്ടമാകാവാതെ പൊലീസുകാർ രൂക്ഷമായി പ്രതികരിച്ചു. വാക്കേറ്റത്തിന് ഒടുവിൽ യുവാവിനെ മർദ്ദിച്ച് അവശനാക്കി എന്നാണ് പരാതി. മുഷ്ടി ചുരുട്ടി മുഖത്ത് ഇടിച്ചതായും കയ്യിലും ദേഹത്തും മുറിവേറ്റതായും രജീഷ് പറഞ്ഞു


