ചേമഞ്ചേരി കണ്ണങ്കടവില്‍ വീട് പൊളിക്കുന്നതിനിടെ കോണ്‍ക്രീറ്റ് ബീം തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു. വെങ്ങളം ചീറങ്ങോട്ട് രമേശനാണ് മരിച്ചത്. പരിക്ക് പറ്റിയ കാട്ടിലപീടിക സ്വദേശികൾ കീഴാരി വേലായുധൻ, ജയാനന്ദൻ എന്നിവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഉച്ചയ്ക്ക് മൂന്നു മണിയോടെയായിരുന്നു അപകടം.
പള്ളിപ്പറമ്പില്‍ മനാഫിന്റ ഉടമസ്ഥതയിലുള്ള പഴയ കോണ്‍ക്രീറ്റ് വീട് പൊളിക്കുന്നതിനിടെ കോണ്‍ക്രീറ്റ് ബീം തകര്‍ന്നു വീണു തൊഴിലാളികള്‍ കുടുങ്ങുകയായിരുന്നു. കൊയിലാണ്ടിയില്‍ നിന്നും അഗ്നിരക്ഷാസേന എത്തി കോണ്‍ക്രീറ്റ് ബീം മാറ്റിയശേഷം തൊഴിലാളികളെ പുറത്തമെടുത്തു.
പരേതനായ പാറമ്മേല്‍ ബാപ്പൂട്ടിയുടെയും മാധവിയുടെയും മകനാണ് രമേശന്. ഭാര്യ: ബിന്ദു. അർജുൻ (ബംഗളൂര്) അശ്വിൻ എന്നിവർ മക്കളാണ്


