വൈസ് ചാൻസലർമാർക്ക് എതിരായ ഗവർണറുടെ നീക്കത്തിൽ തുടർ നടപടി വിലക്കി ഹൈക്കോടതി

 സർവ്വകലാശാലാ വൈസ് ചാന്‍സലര്‍മാര്‍ക്കെതിരായ ഗവർണറുടെ പ്രതികാര നടപടി ഹൈക്കോടതി തടഞ്ഞു. കാരണംകാണിക്കല്‍ നോട്ടീസില്‍ അന്തിമ തീരുമാനമെടുക്കരുതെന്ന് കോടതിയുടെ നിര്‍ദേശം നൽകി. ഹര്‍ജിയില്‍ അന്തിമ തീരുമാനം വരുന്നതുവരെ കാത്തിരിക്കാനാണ് നിർദ്ദേശം

സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പുറത്താക്കാതിരിക്കാതിരിക്കാൻ കാരണം കാണിക്കാനാണ് ചാന്‍സലറായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിസിമാരോട് ആവശ്യപ്പെട്ടത്. ഇതിന് വി.സിമാരെല്ലാം മറുപടി നല്‍കി.

ഗവര്‍ണറുടെ കാരണംകാണിക്കല്‍ നോട്ടീസിനെതിരെ വി.സിമാര്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഇതില്‍ അന്തിമ തീര്‍പ്പ് വരുന്നതുവരെ നടപടി പാടില്ലെന്നാണ് കോടതിയുടെ നിര്‍ദേശം. ഇതില്‍ അന്തിമ തീരുമാനമെടുക്കുന്നത് തടഞ്ഞുകൊണ്ടാണ് കോടതി ഉത്തരവ്.

കേസില്‍ അടുത്ത ബുധനാഴ്ച വിശദമായ വാദം കേൾക്കും. ഗവര്‍ണറുടെ നടപടിയില്‍ നിയമവിരുദ്ധമായ പല കാര്യങ്ങളും സംഭവിച്ചിട്ടുണ്ടെന്നാണ് വിസിമാരുടെ വാദം.

പല വിസിമാര്‍ക്കും ചാന്‍സലറായ ഗവര്‍ണര്‍ക്ക് മുന്നിലെത്തി വിശദീകരണം നല്‍കാന്‍ തയ്യാറല്ല എന്നും അറിയിച്ചു. തന്നെ ക്രിമിനല്‍ എന്ന് വിളിച്ച് അധിക്ഷേപിച്ച ഒരാളുടെ മുന്നിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് കണ്ണൂര്‍ വി.സി ഗോപിനാഥ് രവീന്ദ്രന്‍ അഭിഭാഷകന്‍ വഴി അറിയിച്ചത്. ഇക്കാര്യത്തില്‍ സ്വതന്ത്രമായ തീരുമാനം വിസിമാര്‍ക്ക് എടുക്കാമെന്നും ഒരാളും ചാന്‍സലറെ നേരിട്ട് കാണണമെന്ന് കോടതി നിര്‍ദേശിക്കില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി. ഇത് ഗവർണറുടെ ഉത്തരവ് താത്ക്കാലികമായി മരവിപ്പിച്ച സാഹചര്യമായി.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...