ശബരിമല ശ്രീകോവിലിലെ ചോർച്ചയുടെ കാരണം കണ്ടെത്തി, മേൽക്കൂരയിൽ ആണി ആടിച്ചു കയറ്റി

ശബരിമല ശ്രീകോവിലിനുമുകളില്‍ ഉണ്ടായ ചോര്‍ച്ച പുഷ്പാലങ്കാരത്തിനായി ആണിയടിച്ചതുമൂലമെന്ന് കണ്ടെത്തി. മകരവിളക്കുപോലെയുള്ള പ്രധാനപ്പെട്ട ദിവസങ്ങളില്‍ സന്നിധാനമാകെ അലങ്കരിക്കുന്നതിനൊപ്പം ശ്രീകോവിലിന്റെ മുകള്‍ഭാഗവും പുഷ്പങ്ങളാല്‍ അലങ്കരിക്കാറുണ്ട്. ഈ സന്ദര്‍ഭത്തില്‍ മുകളില്‍ ആണിയടിച്ചിട്ടുണ്ടോയെന്നാണ് ദേവസ്വം അധികൃതർ പരിശോധിക്കുന്നത്.

മുകളില്‍ കയറി പരിശോധിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരൂ. ശ്രീകോവിലിനകത്തും പുറത്തുമാണ് ചോര്‍ച്ചയുള്ളത്. മഴ പെയ്യുന്ന സമയത്ത് അകത്ത് നേരിയ തോതില്‍ ചുമരിലൂടെ വെള്ളം ഊര്‍ന്നിറങ്ങുന്നുണ്ട്. പുറത്ത് മേല്‍ക്കൂരയിലെ സ്വര്‍ണപ്പാളികളിലൂടെ ചോര്‍ന്നിറങ്ങുന്ന വെള്ളം കഴുക്കോലിലൂടെ സോപാനത്തുള്ള ദ്വാരപാലക ശില്പങ്ങളിലാണ് പതിക്കുന്നത്. ഈ ഭാഗത്താണ് ചോര്‍ച്ച അധികവും.

സ്വർണ്ണപ്പാളികൾ മാറ്റി പരിശോധിക്കേണ്ടി വരും

സ്വര്‍ണപ്പാളികള്‍ ഇളക്കി പരിശോധന നടത്താന്‍ ചൊവ്വാഴ്ച ചേര്‍ന്ന അടിയന്തര ബോര്‍ഡ് യോഗം തീരുമാനിച്ചു. തന്ത്രി കണ്ഠര് മഹേശ്വര് മോഹനര്, തിരുവാഭരണം കമ്മിഷണര്‍ ജി.ബൈജു എന്നിവരുെട സാന്നിധ്യത്തിലാകും പരിശോധന. നിറപുത്തിരി പൂജകള്‍ക്കായി നട തുറക്കുന്നത് മൂന്നിനായതിനാല്‍ തീര്‍ഥാടനത്തെ ബാധിക്കാതെയാകും പരിശോധന. കൂടുതല്‍ സ്വര്‍ണം ആവശ്യമായി വന്നാല്‍ കരുതല്‍ ശേഖരത്തില്‍നിന്ന് എടുക്കാനാണ് തീരുമാനം. പരമാവധി ഒന്നരമാസത്തിനുള്ളില്‍ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.

മഴക്കാലം തുടങ്ങിയതോടെ ചോർച്ച കണ്ടു

മകരവിളക്ക് തീര്‍ഥാടന കാലയളവില്‍ ശക്തമായ മഴപെയ്ത ദിവസമാണ് ശ്രീകോവിലിലെ ചോര്‍ച്ച രൂക്ഷമായത്. ഇക്കാര്യം അന്ന് ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ ദേവസ്വം ബോര്‍ഡിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നു. തുടര്‍ന്ന് സ്‌പോണ്‍സര്‍മാരുെട സഹായത്തോടെ അറ്റകുറ്റപ്പണി നടത്താന്‍ ആലോചിച്ചെങ്കിലും, ദേവസ്വം ബോര്‍ഡ് നേരിട്ട് നടത്തിയാല്‍ മതിയെന്ന് പ്രസിഡന്റ് നിര്‍ദേശിക്കുകയായിരുന്നു.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...