മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ക്ഷേത്രപരിസരത്തെ ശിവലിംഗത്തിന് മുന്നില്‍ അശ്ലീല പ്രദർശനം നടത്തിയതായി യുവാവിനെതിരെ കേസ്. ദേശീയ സുരക്ഷാനിയമപ്രകാരമാണ് കേസ് എടുത്തത്. ഗംഡി എന്ന വസിം (30) എന്നയാളാണ് അറസ്റ്റിലായത്. വിശ്വേശര്‍ മഹാദേവ ക്ഷേത്രത്തിലെ ശിവലിംഗത്തിന് മുന്നിൽ അശ്ലീല പ്രകടനം നടത്തിയതായാണ് കേസ്.
നാട്ടിൽ ടയര്‍ കട നടത്തുന്ന വ്യക്തിയാണ്. ഇയാൾക്കെതിരെ ദേശീയ സുരക്ഷാനിയമപ്രകാരം കേസ് എടുത്തതായി പോലീസ് വ്യക്തമാക്കി. മതവികാരം വൃണപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ ആരാധനാലയത്തെ കളങ്കപ്പെടുത്തി എന്നാണ് കുറ്റപത്രം.
പ്രതിയുടെ ആസാദ് നഗറിലുള്ള വീട് നിയമവിരുദ്ധ നിര്‍മാണമാണോ എന്നതടക്കം പരിശോധിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു.


