മാധ്യമപ്രവര്‍ത്തകയോട് അപമാനകരമായി സംസാരിച്ച കേസിൽ ശ്രീനാഥ് ഭാസിയെ ഇന്ന് പോലീസ് ചോദ്യം ചെയ്യും. സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണ് നടനെതിരെയുള്ള കേസ്. ഒരു ഓണ്‍ലൈന്‍ ചാനല്‍ അവതാരകയോട് ശ്രീനാഥ് ഭാസി അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. വനിതാ കമ്മീഷനിലും മരട് പോലീസിലുമാണ് പരാതി നല്‍കിയിരിക്കുന്നത്.
സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായുള്ള അഭിമുഖത്തിനിടെയായിരുന്നു സംഭവം. താന്‍ അവതാരകയെ തെറിവിളിച്ചിട്ടില്ലെന്നാണ് ശ്രീനാഥ് ഭാസി പറഞ്ഞത്. വൈകാരിക പ്രകടനം മാത്രമായിരുന്നു. അതിൽ വിഷമം ഉണ്ടായി എങ്കിൽ നിർവ്യാജം മാപ്പ് ചോദിക്കുന്നു എന്നും തുടർന്നുള്ള ചാനൽ അഭിമുഖത്തിൽ ശ്രീനാഥ് ഭാസി പറഞ്ഞു


