സംസ്ഥാന സ്കൂൾ കലോത്സവം കോഴിക്കോട്ട് നടക്കും. ഡിസംബർ ജനുവരി മാസങ്ങളിൽ നടത്താനാണ് തീരുമാനമായത്. കായിക മേള നവംബറിൽ തിരുവനന്തപുരത്ത് നടക്കും. മന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന അധ്യാപക സംഘടനകളുടെ യോഗത്തിലാണ് തീരുമാനം. ലിംഗസമത്വ യൂണിഫോം ഏർപ്പെടുത്തുന്നതിൽ സർക്കാരിന് നിർബന്ധ ബുദ്ധിയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി യോഗത്തിൽ വ്യക്തമാക്കി.
കൂടിയാലോചനകൾക്കും വിശദ പഠനത്തിനും ശേഷം മാത്രമേ മിക്സഡ് സ്കൂളുകൾ നടപ്പിലാക്കൂ. പിടിഎകളും തദ്ദേശ സ്ഥാപനങ്ങളും നിർദ്ദേശിച്ചാൽ മാത്രം മിക്സഡ് സ്കൂളുകളാക്കി മാറ്റും എന്നും മന്ത്രി പറഞ്ഞു
സ്കൂളുകളിൽ ആൺ കുട്ടികളെയും പെൺ കുട്ടികളെയും ഒരുമിച്ച് ഒരേ ബെഞ്ചിൽ ഇരുത്തുന്നത് പരിഗണിക്കണമെന്ന് പാഠ്യപദ്ധതി ചട്ടക്കൂട് പരിഷ്ക്കരണ സമിതിയുടെ ചർച്ചക്കായുള്ള കരട് റിപ്പോർട്ടിൽ നിർദേശം ഉയർന്നിരുന്നു. ആൺ-പെൺ വ്യത്യാസമില്ലാത്ത മിക്സ്ഡ് സ്കൂളുകൾ, ജൻഡർ യൂണിഫോം ഇതിന് പിന്നാലെയാണ് ലിംഗ സമത്വം ഉറപ്പാക്കാൻ പുതിയ നിർദേശം മുന്നോട്ടുവച്ചത്.
ഇവയിൽ എതിർപ്പില്ലെന്ന് സൂചിപ്പിക്കുമ്പോൾ തന്നെ പി ടി എ തദ്ദേശ സ്ഥാപനം എന്നിവയുടെ സ്വീകാര്യ നിലപാട് കൂടി ഉറപ്പാക്കുകയാണ്.


