സന്തോഷ് ട്രോഫി ഗ്രൂപ്പ് മത്സരത്തിൽ കേരളത്തിന് രണ്ടാം ജയം. ബിഹാറിനെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് കേരളം തകർത്തത്. കേരളത്തിനായി നിജോ ഗിൽബർട്ട് ഇരട്ട ഗോൾ നേടി.
രണ്ടാം പകുതിയിൽ പകരക്കാരായി ഇറങ്ങിയ വിശാഖ് മോഹനനും അബ്‌ദു റഹീമുമാണ് കേരളത്തിനായി തുടർ ഗോളുകൾ നേടിയത്. മുന്ന മന്ദി ബിഹാറിൻ്റെ ആശ്വാസഗോൾ നേടി.
ഈ ജയത്തോടെ കേരളം ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. രണ്ടു കളിയിൽ നിന്നും ആറു പോയിൻ്റും 11 ഗോളും കേരളം നേടി.

ആദ്യ കളിയിൽ രാജസ്ഥാനെതിരെ മറുപടിയില്ലാത്ത ഏഴ് ഗോളുകൾ കേരളം നേടിയിരുന്നു.