ജമ്മുകാശ്മീരിൽ നടക്കുന്ന SAMBO നാഷണൽ ചാമ്പ്യൻഷിപ്പിനുള്ള കേരള ടീം പുറപ്പെട്ടു. ഡിസംബർ 2 3 4 തിയ്യതികളിലായാണ് ചമ്പ്യൻഷിപ്പ് നടക്കുന്നത്. 65 പേർ ഉൾപ്പെടുന്നതാണ് കേരള ടീം. ഇവർക്ക് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ യാത്രയയപ്പ് നൽകി.
കോഴിക്കോട് സ്പെഷ്യൽ ബ്രാഞ്ച് പൊലീസ് അസിസ്റ്റന്റ് കമ്മിഷണർ എ. ഉമേഷ് യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. കേരള ടീം മാനേജർ മാസ്റ്റർ ഷൈജേഷ് പയ്യോളിക്ക് ജാക്കെറ്റ് അണിയിച്ചു. ലേഡി ടീം മാനേജർ അവ്യ അനിൽ കുമാർ , കോഴിക്കോട് ജില്ല സാംബോ അസോസിയേഷൻ പ്രസിഡന്റ് നൗഷാദ് മാസ്റ്റർ , ജമാലുദ്ദീൻ, അജയ് ഘോഷ് എന്നിവർ പങ്കെടുത്തു



