മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ക്ക് പത്ത് ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയ തീരുമാനം സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് ശരിവെച്ചു. മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം കൊണ്ടുവന്ന ഭരണഘടന ഭേദഗതിക്കെതിരായ ഹര്‍ജികളിലാണ് സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് വിധി.
അഞ്ചംഗ ബെഞ്ചിലെ മൂന്ന് ജഡ്ജിമാരാണ് സംവരണത്തെ അനുകൂലിച്ചത്. ചീഫ് ജസ്റ്റിസ് യു.യു ലളിതും ജസ്റ്റിസ് രവീന്ദ്രഭട്ടും സാമ്പത്തിക സംവരണത്തെ എതിര്‍ത്തു. ജസ്റ്റിസ് ദിനേശ് മഹേശ്വരി, ജസ്റ്റിസ് ഭേല എം ത്രിവേദി, ജസ്റ്റിസ് ജെബി പര്‍ദിവാല എന്നിവരാണ് സംവരണത്തെ അനുകൂലിച്ചത്.
മൂന്നൂ പേർ അനുകൂലിച്ചും ചീഫ് ജസ്റ്റീസ് ഉൾപ്പെടെ രണ്ടുപേർ വിയോജിച്ചും
സംവരണത്തെ എതിര്‍ത്ത ജസ്റ്റിസ് രവീന്ദ്ര ഭട്ടിന്റെ ഭിന്നവിധിയോട് താന്‍ അനുകൂലിക്കുന്നതായി വിധി പ്രസ്താവത്തിന്റെ ഒടുവിലാണ് ചീഫ് ജസ്റ്റിസ് യു.യു ലളിത് വ്യക്തമാക്കിയത്. അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ രണ്ടുപേര്‍ സംവരണത്തെ എതിര്‍ത്തെങ്കിലും ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരിയും ഭേല എം ത്രിവേദിയും ജെബി പര്‍ദിവാലയും സംവരണത്തെ അനുകൂലിച്ചതോടെ 3:2 എന്ന അനുപാദത്തില്‍ ഭേദഗതിയെ സുപ്രീംകോടതി ശരിവക്കുകയായിരുന്നു.
സാമ്പത്തിക സംവരണത്തിന്റെ പരിധിയില്‍നിന്ന് എസ്.സി, എസ്.ടി, ഒബിസി വിഭാഗങ്ങളെ മാറ്റിക്കൊണ്ടുള്ള നടപടി ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്കും സാമൂഹിക നീതിക്കും എതിരാണെന്നും അതിനാല്‍ 103-ാം ഭരണഘടനാ ഭേദഗതി ഭരണഘടനാപരമല്ലെന്നാണ് ജസ്റ്റിസ് രവീന്ദ്ര ഭട്ട് ചൂണ്ടിക്കാണിച്ചത്. ജാതി വിവേചനത്തിന്റെ ദുരിതങ്ങളെ നിയമപരമായി അംഗീകരിക്കുന്നതിന് തുല്യമാണ് മുന്നാക്ക സംവരണമെന്നും രവീന്ദ്ര ഭട്ട് നിരീക്ഷിച്ചു. ഈ വിധിയോടാണ് തനിക്ക് യോജിപ്പെന്നാണ് ചീഫ് ജസ്റ്റിസ് പറഞ്ഞത്.
ആകെ നാല് വിധി പ്രസ്താവങ്ങളാണ് ഹര്‍ജിയിലുണ്ടായിരുന്നത്. കഴിഞ്ഞ ദിവസം പുറത്തിറക്കിയ സുപ്രീം കോടതിയുടെ കേസ് പട്ടിക പ്രകാരം ചീഫ് ജസ്റ്റിസ് യുയു ലളിത് ജസ്റ്റിസ് ദിനേശ് മഹേശ്വരി എഴുതുന്ന വിധിക്കൊപ്പമാണെന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ദിനേശ് മഹേശ്വരിയും ഭേല എം ത്രിവേദിയും രവീന്ദ്ര ഭട്ടും തങ്ങളുടെ വിധി പ്രസ്താവം വായിച്ചുകഴിഞ്ഞ ശേഷമാണ് ജസ്റ്റിസ് രവീന്ദ്ര ഭട്ട് എഴുതിയ ഭിന്ന വിധിക്കൊപ്പമാണ് താന്‍ നില്‍ക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് നിലപാട് രേഖപ്പെടുത്തിയത്.
വിധി കേന്ദ്ര നിലപാട് ശരിവെച്ചു
സാമ്പത്തിക സംവരണം ഭരണഘടനാപരമാണെന്നും ഇത് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് എതിരല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. 103-ാം ഭരണഘടനാ ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ചുള്ള ഹര്‍ജികളിലാണ് സുപ്രീം കോടതിയുടെ വിധി.
സംവരണം നല്‍കുന്നതിന് സാമ്പത്തികസ്ഥിതി കണക്കിലെടുക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും സംവരണം അമ്പത് ശതമാനം കടക്കരുതെന്ന സുപ്രീം കോടതി വിധിയുടെ ലംഘനമാണ് ഭരണഘടനാ ഭേദഗതിയെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം. എന്നാല്‍ മുന്നാക്കക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയ 10 ശതമാനം സാമ്പത്തിക സംവരണം എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങളുടെ അവകാശം കവരുന്നില്ലെന്നും അതുകൊണ്ട് തന്നെ ഭരണഘടനയുടെ അടിസ്ഥാന ഘടനയെ ലംഘിക്കുന്നില്ലെന്നുമായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ വാദം.
സംവരണം നല്‍കുന്നതിന് സാമ്പത്തികസ്ഥിതി കണക്കിലെടുക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും സംവരണം അമ്പത് ശതമാനം കടക്കരുതെന്ന സുപ്രീം കോടതി വിധിയുടെ ലംഘനമാണ് ഭരണഘടനാ ഭേദഗതിയെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം. എന്നാല്‍ മുന്നാക്കക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയ 10 ശതമാനം സാമ്പത്തിക സംവരണം എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങളുടെ അവകാശം കവരുന്നില്ലെന്നും അതിനാല്‍ ഭരണഘടനയുടെ അടിസ്ഥാന ഘടനയെ ലംഘിക്കുന്നില്ലെന്നുമായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ വാദം.
എന്താണ് 103-ാം ഭരണഘടനാ ഭേദഗതി
2019 ജനുവരിയിലാണ് 103-ാമത് ഭരണഘടനാ ഭേദഗതി പാര്‍ലമെന്റ് പാസാക്കുന്നത്. ഭരണഘടനയുടെ 15, 16 അനുച്ഛേദങ്ങളില്‍ ഭേദഗതി ചെയതാണ് സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തിയത്.
ആദ്യം നടപ്പാക്കിയത് കേരളം
103-ാം ഭേദഗതിയുടെ അടിസ്ഥാനത്തില്‍ സാമ്പത്തിക സംവരണം ആദ്യമായി നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളം. ഇതനുസരിച്ച് വിദ്യാഭ്യാസ രംഗത്തും പി.എസ്.സി നിയമനത്തിലും സാമ്പത്തിക സംവരണം നടപ്പാക്കാനായി ഉത്തരവിറങ്ങിക്കഴിഞ്ഞു. മെഡിക്കല്‍, എന്‍ജിനീയറിങ് അടക്കമുള്ള പ്രഫഷണല്‍ കോഴ്‌സുകള്‍ക്കും കേന്ദ്രസര്‍വകലാശാലാ പ്രവേശനങ്ങള്‍ക്കുമെല്ലാം സാമ്പത്തിക സംവരണം നടപ്പിലാക്കിക്കഴിഞ്ഞു.
2020 ഒക്ടോബര്‍ 23നാണ് സംസ്ഥാന സര്‍വീസില്‍ സാമ്പത്തികസംവരണം ഏര്‍പ്പെടുത്തുന്ന വിജ്ഞാപനം സര്‍ക്കാര്‍ പുറത്തിറക്കിയത്. ഇതനുസരിച്ച് 23.10.2020 മുതല്‍ നിലവിലുള്ളതും അതിനുശേഷം പി.എസ്.സി പുറപ്പെടുവിക്കുന്നതുമായ വിവിധ തസ്തികകളിലേക്കുള്ള തൊഴില്‍ വിജ്ഞാപനങ്ങള്‍ക്ക് സംവരണം ബാധകമായിരിക്കും. സാമ്പത്തിക സംവരണം ഉള്‍പ്പെടുത്തിയ പി.എസ്.സി വിജ്ഞാപനങ്ങള്‍ ഇതിനോടകം വന്നുകഴിഞ്ഞു.
എന്‍ജിനിയറിങ്, മെഡിക്കല്‍ ഉള്‍പ്പെടെ പ്രൊഫഷണല്‍ കോഴ്‌സ് പ്രവേശനത്തിന് മുന്നാക്കക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്തു ശതമാനം സീറ്റ് സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊതുവിഭാഗത്തിലും മറ്റ് സംവരണസീറ്റുകളിലും കുറവുണ്ടാകാതിരിക്കാന്‍ പത്തു ശതമാനം സീറ്റുകള്‍ സര്‍ക്കാര്‍ അധികമായി അനുവദിക്കുകയാണുണ്ടായത്. അടിസ്ഥാനയോഗ്യതയായ പ്ലസ് ടു മാര്‍ക്കില്‍ ഇളവ് വരുത്തിയിട്ടുമുണ്ട്.


