Saturday, February 21, 2026

സിഎഎ, യുപിഎ വിരുദ്ധ സമരം ആനിരാജയ്ക്കെതിരായ പൊലീസ് കേസ് കോടതി തള്ളി

ഡല്‍ഹിയിലെ ജന്തര്‍ മന്ദറില്‍ സിഎഎ, എന്‍ആര്‍സി, യുഎപിഎ വിരുദ്ധ സമരത്തിന് നേതൃത്വംനല്‍കിയ സിപിഐ ദേശീയ നിര്‍വാഹക സമിതി അംഗം ആനി രാജയ്ക്ക് എതിരെ രജിസ്റ്റര്‍ ചെയ്ത കേസ് അടിസ്ഥാന രഹിതമെന്ന് കണ്ടെത്തി കോടതി റദ്ദാക്കി. ഡല്‍ഹി പട്യാല ഹൗസ് കോടതി ആണ് ആനി രാജയക്ക് എതിരെ വിവിധ വകുപ്പുകള്‍ ചുമത്തി രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കിയത്. പോലീസ് തെളിവുകള്‍ വെറും ആരോപണമായി മാറുകയായിരുന്നു. ഇവ അപര്യാപ്തമെന്ന് കോടതി കണ്ടെത്തി.

സിഎഎ വിരുദ്ധ സമരത്തിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് 2021 ഡിസംബര്‍ പതിനാറിന് ജന്തര്‍ മന്ദറില്‍ വിവിധ വനിത സംഘടനകളുടെ സമരത്തിന് നേതൃത്വം നല്‍കിയതിനാണ് ആനി രാജയ്ക്ക് എതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ നിലനിന്നിരുന്ന കാലത്ത് സമരത്തില്‍ സാമൂഹിക അകലം പാലിച്ചില്ലെന്നും ആരോപിച്ച് ദുരന്ത നിവാരണ നിയമത്തിലെ വകുപ്പുകള്‍ ചുമത്തിയും നിരോധനാജ്ഞാ ലംഘനത്തിനും ആണ് ഡല്‍ഹി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

സമരത്തിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ച കോടതി, ആനി രാജ സാമൂഹിക അകലം പാലിച്ചില്ലെന്ന കുറ്റപത്രത്തിലെ പരാമര്‍ശം തെറ്റാണെന്ന് കണ്ടെത്തി. സമരത്തില്‍ പങ്കെടുത്ത മറ്റ് അംഗങ്ങളില്‍ നിന്ന് മാറി അകലെ വേദിയില്‍ പ്രസംഗിക്കുകയായിരുന്നു സിപിഐ നേതാവെന്ന് കോടതി ചൂണ്ടിക്കാട്ടി. സമരം നടന്ന സമയത്ത് ജന്തര്‍ മന്ദറില്‍ നിരോധനാജ്ഞ നിലനിന്നിരുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഡൽഹി പൊലീസിൻ്റെ കേസ് തന്നെ ഇതോടെ അപ്രസക്തമായി.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...