സാമ്പത്തിക ഇടപാടുകൾക്ക് വരെ ആശ്രയിച്ചു നിൽക്കുന്ന അവസ്ഥയിൽ വാട്‌സാപ്പ് സുരക്ഷ കടുപ്പിക്കുന്നു. നമ്പർ മാറ്റാനും ഫോൺ മാറ്റാനും ഇനി ഓ ടി പി ഉറപ്പാക്കും.
വാബീറ്റാ ഇന്‍ഫോ വെബ്‌സൈറ്റ് നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് മറ്റാരെങ്കിലും നിങ്ങളുടെ വാട്‌സാപ്പ് നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യാന്‍ ശ്രമിച്ചാല്‍ അത് സംബന്ധിച്ച അറിയിപ്പ് നിങ്ങളുടെ വാട്‌സാപ്പില്‍ ലഭിക്കും. ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലുമെല്ലാം സമാനമായ ഫീച്ചറുണ്ട്. ലോഗിന്‍ ചെയ്യാന്‍ ശ്രമിച്ച സമയം, ഏത് ഉപകരണത്തിലാണ് ലോഗിന്‍ ചെയ്യാന്‍ ശ്രമിച്ചത് ഉള്‍പ്പടെയുള്ള വിവരങ്ങളാണ് ഇതില്‍ ലഭിക്കുക.
ടെലഗ്രാമിലും സമാനമായൊരു ഫീച്ചര്‍ ഉണ്ട്. ഒരു ടെലഗ്രാം അക്കൗണ്ട് നമ്പര്‍ ഉപയോഗിച്ച് മറ്റൊരു ഉപകരണത്തില്‍ ലോഗിന്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ആ നമ്പറില്‍ ഒടിപി എസ്എംഎസ് ആയി ലഭിക്കുന്നതിനൊപ്പം തന്നെ ടെലഗ്രാം സന്ദേശമായും ലോഗിന്‍ ചെയ്യാന്‍ ശ്രമിക്കുന്ന വിവരവും ഒടിപിയും അടങ്ങുന്ന സന്ദേശം ലഭിക്കും.
വാട്‌സാപ്പില്‍ പക്ഷെ ഒടിപി അല്ല Allow, Do Not Allow ഓപ്ഷനുകളാണ് ലോഗിന്‍ അപ്രൂവല്‍ സന്ദേശത്തിലുണ്ടാവുക. Allow ചെയ്താല്‍ മറ്റ് ഉപകരണത്തില്‍ ലോഗിന്‍ പൂര്‍ത്തിയാവും.
ലോഗിന്‍ അപ്രൂവല്‍, ടൂ ഫാക്ടര്‍ വിലയിരുത്തൽ സംവിധാനങ്ങള്‍ വാട്‌സാപ്പില്‍ ഉപയോഗിച്ചാല്‍ ഹാക്കര്‍മാര്‍ക്ക് അക്കൗണ്ടില്‍ കയറുക വലിയൊരു വെല്ലുവിളിയാവും. ഈ ഫീച്ചര്‍ എന്ന് മുതല്‍ ലഭ്യമാവുമെന്ന് വാട്‌സാപ്പ് വ്യക്തമാക്കിയിട്ടില്ല. ബീറ്റാ ടെസ്റ്റിന് ശേഷമേ ഈ ഫീച്ചര്‍ പൊതു ജനങ്ങള്‍ക്ക് ലഭിക്കുകയുള്ളൂ.
മാറ്റങ്ങൾ ലഭ്യമായവ
വാട്‌സാപ്പിന്റെ പുതിയ അപ്‌ഡേറ്റില്‍ വിവിധ മാറ്റങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. സന്ദേശങ്ങള്‍ക്ക് ഏത് ഇമോജി ഉപയോഗിച്ചും റിയാക്ഷന്‍ പങ്കുവെക്കാന്‍ സാധിക്കുന്ന സൗകര്യം അതിലുണ്ട് ഒപ്പം. ഗ്രൂപ്പ് അംഗങ്ങളുടെ എണ്ണം 512 ആക്കി വര്‍ധിപ്പിച്ചു. വാട്‌സാപ്പിലൂടെ കൈമാറാന്‍ സാധിക്കുന്ന പരമാവധി ഫയല്‍ വലിപ്പം 2 ജിബി ആയി വര്‍ധിപ്പിച്ചു.
ഗ്രൂപ്പ് കോളുകളില്‍ മറ്റുള്ളവരെ ഓരോരുത്തരെയായി മ്യൂട്ട് ചെയ്യാനും പുതിയ അപ്‌ഡേറ്റിലൂടെ സാധിക്കും.