അന്തരിച്ച വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെ കുറിച്ച് മുന്‍ യു.എസ് വിദേശകാര്യസെക്രട്ടറി മൈക്ക് പോംപിയോയുടെ പുസ്തകത്തിലെ പരാമർശം വിവാദത്തിൽ. പരാമര്‍ശത്തെ അപലപിച്ച് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ മറുപടി നൽകി.
സുഷമാ സ്വരാജിനെ ഗൗരവമര്‍ഹിക്കുന്ന രാഷ്ട്രീയക്കാരിയായി താനൊരിക്കലും കണ്ടിട്ടില്ലെന്നാണ് പോംപിയോയുടെ പുസ്തകത്തിലെ പരാമര്‍ശം. അന്തസ്സില്ലാത്ത വാക്കുകളാണ് സുഷമയെ വിശേഷിപ്പിക്കാന്‍ പോംപിയോ ഉപയോഗിച്ചിരിക്കുന്നതെന്ന് ജയ്ശങ്കര് മറുപടി നൽകി.
സുഷമാ സ്വരാജുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ഞാന്‍ എപ്പോഴും അവരെ ബഹുമാനത്തോടെ കാണുന്നു. ജയ്ശങ്കര് വ്യക്തമാക്കി. സുഷമയെ വിലയിരുത്താനായി അദ്ദേഹം ഉപയോഗിച്ച വാക്കുകളെ അപലപിക്കുന്നതായും ജയ്ശങ്കര് കൂട്ടിച്ചേര്‍ത്തു.
“professional, rational, and a fierce defender of his boss and his country”. എന്നാണ് ജയശങ്കറിനെ പുസ്തകത്തി വിശേഷിപ്പിച്ചത്. അതേ സമയം “goofball” and “heartland political hack” എന്നീ വിശേഷണം സുഷമ സ്വരാജിനെതിരെ ഉപയോഗിച്ചു.
പോംപിയോ രചിച്ച തന്റെ പുസ്തകത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
Never Give an Inch: Fighting for the America I Love’ എന്ന ഗ്രന്ഥം ചൊവ്വാഴ്ചയാണ് പ്രകാശനം ചെയ്തത്.
ഇന്ത്യന്‍ വിദേശനയം രൂപീകരിക്കുന്നവരില് സുഷമാ ഗൗരം അര്‍ഹിക്കുന്നില്ലായിരുന്നു. തുടര്‍ന്ന് താന്‍ മോദിയുടെ വിശ്വസ്തനായ അജിത് ഡോവലുമായാണ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നതെന്നും പോംപിയോ തന്റെ പുസ്തകത്തില്‍ വെളിപ്പെടുത്തുന്നു. അതേസമയം നിലവിലെ വിദേശകാര്യമന്ത്രി ജയ്ശങ്കറുമായി ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ സൗഹൃദത്തിലായി. ഇംഗ്ലീഷ് ഉള്‍പ്പെടെ ഏഴുഭാഷകള്‍ ജയ്ശങ്കര് സംസാരിക്കും. ഒരുകണക്കിന് തന്നേക്കാള്‍ മികച്ചയാളാണ് അദ്ദേഹമെന്നും പോംപിയോ പറയുന്നുണ്ട്.
2014 മുതൽ 2019 വരെ വിദേശ കാര്യ മന്ത്രിയായിരുന്നു സുഷമ സ്വരാജ്. 2019 ഓഗസ്റ്റിൽ അന്തരിച്ചു.


