വിവിധ ബ്രാന്‍ഡുകളില്‍ നിന്നും വ്യാപാര വ്യവസായ സ്ഥാപനങ്ങളില്‍ നിന്നും ആനുകൂല്യങ്ങള്‍ വാങ്ങി ഉത്പന്നങ്ങളേയും സേവനങ്ങളേയും വാഴ്ത്തുന്ന പരസ്യ ഏജൻ്റുമാർ വർധിച്ചതോടെ നിയന്ത്രണമേര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ് നടത്തുന്ന ഇത്തരം പരസ്യ പ്രചാരണങ്ങൾക്ക് ഇനി വൻ തുക പിഴ നൽകേണ്ടി വരും. ഇത്തരം ഉല്പന്നങ്ങൾക്കും പണി കിട്ടും. ആറു വർഷം വരെ വിലക്ക് നേരിടും.
സെലിബ്രിറ്റികളും സാമൂഹിക മാധ്യമങ്ങളില്‍ സ്വാധീനം ചെലുത്തുന്ന വ്യക്തികളും ഏതെങ്കിലും ഉത്പന്നമോ ബ്രാന്‍ഡോ പ്രമോട്ട് ചെയ്യുമ്പോള്‍ മുന്നറിയിപ്പായി അവര്‍ക്കതിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങളും മറ്റും പൂര്‍ണ്ണമായും വെളിപ്പെടുത്തണം. മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സേഴ്‌സിന് 50 ലക്ഷം രൂപ വരെ പിഴ ചുമത്തും. ഉത്പന്നങ്ങള്‍ക്ക് ആറു വര്‍ഷം വരെ വിലക്ക് വരികയും ചെയ്യും.
പ്രമോഷനുകള്‍ നടത്തുമ്പോള്‍ സ്‌പോന്‍സേര്‍ഡ് എന്നോ പെയ്ഡ് പ്രമോഷന്‍ എന്നോ ഉപയോഗിക്കണം.
ചെറുതല്ല കോടികൾ മറിയുന്ന ഇൻഫ്ലുവൻസേഴ്സ് മാർക്കറ്റ്
എന്തെങ്കിലും ലംഘനങ്ങള്‍ ഉണ്ടെങ്കില്‍, ഉപഭോക്തൃ സംരക്ഷണ നിയമം 2019 പ്രകാരം തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ക്ക് നിര്‍ദേശിച്ചിരിക്കുന്ന പിഴ ബാധകമായിരിക്കും.
‘2022 ല്‍ ഇന്ത്യയിലെ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സേഴ്‌സ് മാര്‍ക്കറ്റ് 1,275 കോടി രൂപയുടേതായിരുന്നു. 2025 ആകുമ്പോഴേക്കും ഇത് 2,800 കോടി രൂപയായി ഉയരും, ഏകദേശം 19-20% വാര്‍ഷിക വളര്‍ച്ചാ നിരക്ക്. ‘സാമൂഹ്യ മാധ്യമങ്ങളില്‍ സ്വാധീനം ചെലുത്തുന്നവര്‍ ഒരു ലക്ഷത്തില്‍ കൂടുതലാണ്.
കേന്ദ്ര ഉപഭോക്തൃ കാര്യ സെക്രട്ടറി രോഹിത് കുമാര്‍ സിംങ് ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.
കൈപ്പറ്റുന്നത് പലതരം ആനുകൂല്യങ്ങൾ
‘എന്‍ഡോസ്‌മെന്റ് നോ ഹൗസ്’ എന്നാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് പേരിട്ടിരിക്കുന്നത്. പ്രോത്സാഹനങ്ങള്‍ പണം മറ്റ് പ്രതിഫലങ്ങള്‍, യാത്രകള്‍ അല്ലെങ്കില്‍ ഹോട്ടല്‍ താമസം, മീഡിയ ബാര്‍ട്ടറിങ്, കവറേജുകള്‍ അവാര്‍ഡുകള്‍, സൗജന്യ ഉത്പന്നങ്ങള്‍, കിഴിവുകള്‍, സമ്മാനങ്ങള്‍, ഏതെങ്കിലും കുടുംബപരമോ വ്യക്തിപരമോ തൊഴില്‍പരമോ ആയ ബന്ധങ്ങള്‍ എന്നിവ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചുള്ള ആനുകൂല്യങ്ങളായി കണക്കാക്കുമെന്ന് കേന്ദ്രം പറയുന്നു.


