കോളേജുകളിലേതു പോലെ സ്‌കൂൾ വിദ്യാഭ്യാസത്തിലും ക്രെഡിറ്റ് പരിഷ്‌കാരം വരുന്നു. വിദ്യാർഥികൾക്ക് ഓരോ ക്ലാസിലും നിശ്ചിത മണിക്കൂർ പഠനാവസരം ഉറപ്പു വരുത്തുന്ന ഘടനയാണ്. നാഷണൽ ക്രെഡിറ്റ് ഫ്രെയിം വർക്കിലെ പ്രീ-പ്രൈമറി മുതൽ ഗവേഷണംവരെ വിദ്യാഭ്യാസം ഒരു കുടക്കീഴിലാക്കണമെന്ന ശുപാർശ അംഗീകിരച്ചാണ് നീക്കം.
കേരളത്തിൽ 220 മണിക്കൂർ അധ്യായനം ഉറപ്പാക്കാനുള്ള ശ്രമത്തെ അധ്യാപക സംഘടനകൾ കക്ഷി ഭേദമന്യേ എതിർത്ത് തോൽപ്പിച്ചിരുന്നു. ക്രെഡിറ്റ് പരിഷ്കാരം സംബന്ധിച്ച ദേശീയ യോഗത്തിലും കേരളം ഇതിന് തുടർച്ചയായി അഭിപ്രായം അറിയിച്ചില്ല. അടുത്തിടെ ഡൽഹിയിൽ ഇതു സംഭന്ധിച്ച് ചർച്ചാ യോഗം ചേർന്നിലുന്നു. സ്‌കൂൾ വിദ്യാഭ്യാസം ക്രെഡിറ്റ് ഘടനയിലേക്കു മാറുമ്പോൾ അധ്യയനദിവസങ്ങളും കൂട്ടണമെന്നതാണ് വെല്ലുവിളി സർക്കാരിന് മുന്നിലുണ്ട്..
ഇത്തവണ 220 പ്രവൃത്തിദിനങ്ങളാക്കാൻ സംസ്ഥാന സർക്കാർ നിർദേശിച്ചിരുന്നു. ഇതു കുട്ടികളുടെ പഠനഭാരം കൂട്ടുമെന്ന വാദമുയർത്തി അധ്യാപകസംഘടനകൾ എതിർത്തതോടെയാണ് സർക്കാർ ഭാഗികമായി പിന്മാറിയത്. മാനേജ്മെൻ്റ് സ്ഥാപനങ്ങളിലെ അധ്യാപകർ രാഷ്ട്രീയ നേതൃത്വത്തിലേക്ക് വരുന്നതിനുള്ള സൌകര്യം ഇപ്പോഴും രാഷ്ട്രീയ പാർട്ടികളുടെ താത്പര്യത്തിനു കീഴിൽ സംരക്ഷിച്ച് വരുന്നുണ്ട്.
അധ്യയനദിവസങ്ങൾ നഷ്ടമായാൽ വിദ്യാർഥിക്ക് അക്കാദമികനഷ്ടമുണ്ടാക്കുമെന്നതാണ് ക്രെഡിറ്റ് സംവിധാനത്തിലെ പ്രശ്‌നം. ഒരു അധ്യയനവർഷം 1200 മണിക്കൂർ പഠനമെന്നത് നിർബന്ധമാക്കേണ്ടിവരും. ഇപ്പോഴത്തെ അവസ്ഥയിൽ ക്ലാസ് നഷ്ടപ്പെട്ടാൽ കുട്ടികൾക്ക് നഷ്ടം എന്ന സമീപനമാണ്.
ക്രെഡിറ്റ് സംവിധാനം ഇങ്ങനെ
- ഒന്ന്, രണ്ട് ക്ലാസുകളിൽ അധ്യയനസമയം വർഷത്തിൽ 800 മണിക്കൂർ
- മൂന്ന്, നാല്, അഞ്ച് ക്ലാസുകളിൽ ആയിരം മണിക്കൂർ
- ആറ്, ഏഴ്, എട്ട് ക്ലാസുകൾക്കും ഒമ്പതു മുതൽ 12 വരെ ക്ലാസുകൾക്കും 1200 മണിക്കൂർ വീതം
- 30 പഠനമണിക്കൂർ ഒരു ക്രെഡിറ്റായി കണക്കാക്കും. വർഷത്തിൽ 1200 മണിക്കൂർ പഠിക്കുന്ന കുട്ടി 40 ക്രെഡിറ്റ് നേടേണ്ടിവരും.
- കുട്ടി പഠിച്ച സമയം കണക്കാക്കിയാണ് ക്രെഡിറ്റ് നിശ്ചയിക്കുക.


